ക്രൂ​ര​ത! വാ​യ നി​റ​യെ ചോ​ര, ഹൃ​ദ്രോ​ഗി​യു​ടെ 12 പ​ല്ലു​ക​ൾ പി​ഴു​തെ​ടു​ത്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി; ര​സ​ക​ര​മാ​യ പ​ര​സ്യ​ത്തി​ൽ വീ​ണു​പോ​യ വ​യോ​ധി​ക​ൻ

പ​ല്ലു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ 63കാ​രന്‍റെ ​ വാ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ക്കി പ​ല്ലു​ക​ളെ​ല്ലാം പി​ഴു​തെ​ടു​ത്ത സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത ചൈ​ന​യി​ലെ ദ​ന്താ​ശു​പ​ത്രി​ക്കെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തു.

ചൈ​ന​യി​ലെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ഷാ​ൻ​സി​യി​ലെ ബ​യോ​ജി സ്വ​ദേ​ശി​യാ​യ മി​സ്റ്റ​ർ ലി ​എ​ന്ന​യാ​ൾ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഇ​ദ്ദേ​ഹം ‘ദ​തു​വാ​ൻ​യു​വാ​ൻ ഡെ​ന്‍റ​ൽ ക്ലി​നി​ക്ക്’ സ​ന്ദ​ർ​ശി​ച്ച​ത്. രാ​വി​ലെ പ​ല്ല് വെ​ക്കൂ, ഉ​ച്ച​യ്ക്ക് ഇ​റ​ച്ചി ക​ഴി​ക്കൂ, പൂ​ർ​ണ​മാ​യ പ​ല്ലു​ക​ളോ​ടെ 100 വ​യ​സ്സു​വ​രെ ജീ​വി​ക്കൂ” തു​ട​ങ്ങി​യ ആ​ക​ർ​ഷ​ക​മാ​യ പ​ര​സ്യ​ങ്ങ​ളി​ൽ വീ​ണാ​ണ് ലി ​ഈ ക്ലി​നി​ക്കി​ൽ എ​ത്തി​യ​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​ദ്ദേ​ഹ​ത്തെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ വ​ണ്ടി അ​യ​ക്കു​ക​യും സൗ​ജ​ന്യ പ​രി​ശോ​ധ​ന വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ 12 പ​ല്ലു​ക​ൾ പി​ഴു​തെ​ടു​ക്കു​ക​യും പ​ക​രം 10 ഇം​പ്ലാ​ന്‍റു​ക​ൾ ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും ഡി​ജി​റ്റ​ൽ വാ​ല​റ്റു​ക​ളി​ൽ നി​ന്നും 18,800 യു​വാ​ൻ (ഏ​ക​ദേ​ശം 2.6 ല​ക്ഷം രൂ​പ) ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു​പു​റ​മെ 6,200 യു​വാ​ൻ (ഏ​ക​ദേ​ശം 87,000 രൂ​പ) കു​ടി​ശ്ശി​ക​യു​ണ്ടെ​ന്ന ബി​ല്ലും ന​ൽ​കി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ക്ലി​നി​ക്കി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ മ​ക​ൻ എ​ന്നെ ക​ണ്ടെ​ത്തു​മ്പോ​ൾ, എ​ന്‍റെ വാ​യ നി​റ​യെ ചോ​ര​യാ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ബ​സ് ചാ​ർ​ജ്ജാ​യി വെ​റും 30 യു​വാ​ൻ (ഏ​ക​ദേ​ശം 420 രൂ​പ) മാ​ത്ര​മാ​ണ് എ​ന്‍റെ പ​ക്ക​ൽ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത്,” ലി ​മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഹൃ​ദ്രോ​ഗം, പ്ര​മേ​ഹം, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള ആ​ളാ​യി​രു​ന്നു ലി ​എ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു. ഹൃ​ദ​യ​ത്തി​ൽ നാ​ല് സ്റ്റെ​ന്‍റു​ക​ൾ ഘ​ടി​പ്പി​ച്ച വ്യ​ക്തി കൂ​ടി​യാ​ണ് ലീ. ​പ്ര​മേ​ഹ​വും ഹൃ​ദ്രോ​ഗ​വു​മു​ള്ള രോ​ഗി​ക​ളി​ൽ പ​ല്ല് പി​ഴു​തെ​ടു​ക്കു​ന്ന​തും പെ​ട്ടെ​ന്ന് ഇം​പ്ലാ​ന്‍റു​ക​ൾ വെ​യ്ക്കു​ന്ന​തും ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

2024ൽ ​ചൈ​ന​യി​ൽ ത​ന്നെ 23 പ​ല്ലു​ക​ൾ പി​ഴു​ത് 12 ഇം​പ്ലാ​ന്‍റു​ക​ൾ വെ​ച്ച മ​റ്റൊ​രു വ്യ​ക്തി 13 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ചി​കി​ത്സ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ലി​യു​ടെ കു​ടും​ബം ആ​രോ​ഗ്യ​വ​കു​പ്പി​ന് മൂ​ന്ന് പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ചി​കി​ത്സാ രേ​ഖ​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി​യ​താ​യും, ഒ​രു ഘ​ട്ട​ത്തി​ൽ ലി​യു​ടെ ലിം​ഗം ‘സ്ത്രീ’ ​എ​ന്നാ​ണ് രേ​ഖ​ക​ളി​ൽ കാ​ണി​ച്ച​തെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ഹൃ​ദ്രോ​ഗ പ​രി​ശോ​ധ​ന​യു​ടെ രേ​ഖ​ക​ൾ ചി​കി​ത്സ ക​ഴി​ഞ്ഞ് ആ​റ് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ക്ലി​നി​ക്ക് ന​ൽ​കി​യ​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് രോ​ഗി​യി​ൽ നി​ന്ന് ഈ​ടാ​ക്കി​യ തു​ക മു​ഴു​വ​ൻ തി​രി​കെ ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ക്ലി​നി​ക്കി​നോ​ട് ഉ​ത്ത​ര​വി​ട്ടു. കൂ​ടാ​തെ, വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​യ്പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment