ചി​ക്ക​നി​ത്തി​രി മു​റ്റാ: ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ല്‍ വ​ർ​ധി​ച്ച​ത് 30 രൂ​പ

കോ​ട്ട​യം: ജി​ല്ല​യി​ലെ​ങ്ങും ഇ​റ​ച്ചി​ക്കോ​ഴി, മീ​ന്‍​വി​ല വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ക്കു​ന്നു. ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ല്‍ 30 രൂ​പ വ​ര്‍​ധി​ച്ച് കി​ലോ​ഗ്രാ​മി​നു 195 രൂ​പ​യി​ലെ​ത്തി. സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​ന​മു​ള്ള​തി​നാ​ല്‍ മീ​ന്‍ വി​ല​യും റോ​ക്ക​റ്റ് പോ​ലെ കു​തി​ക്കു​ക​യാ​ണ്.

മ​ത്തി കി​ലോ​ഗ്രാ​മി​നു 350 രൂ​പ​യും അ​യ​ല​യ്ക്കു 400 രൂ​പ​യു​മാ​യി വി​പ​ണി​യി​ല്‍. വി​ല​വ​ര്‍​ധ​ന ഹോ​ട്ട​ലു​ക​ള്‍​ക്കും വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ഉ​ത്പാ​ദ​ന​ത്തി​ലെ കു​റ​വും കോ​ഴി​ത്തീ​റ്റ വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​യു​മാ​ണ് വി​ല ഉ​യ​രാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് കോ​ഴി​ക​ള്‍ എ​ത്താ​ത്ത​തും തി​രി​ച്ച​ടി​യാ​യെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

വി​ല ഉ​യ​ര്‍​ന്ന​തോ​ടെ, പ​ല​യി​ട​ത്തും ക​ച്ച​വ​ടം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ല്‍ ചി​ക്ക​ന്‍, മീ​ന്‍ വി​ഭ​വ​ങ്ങ​ള്‍​ക്കു വി​ല വ​ര്‍​ധി​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്നു ഹോ​ട്ട​ലു​ട​മ​ക​ള്‍ പ​റ​യു​ന്നു. ബീ​ഫ്, പോ​ര്‍​ക്ക്, മീ​ന്‍ തു​ട​ങ്ങി നോ​ണ്‍ വെ​ജ് വി​ഭ​വ​ങ്ങ​ള്‍ വേ​ണ​മെ​ങ്കി​ല്‍ പോ​ക്ക​റ്റ് കാ​ലി​യാ​കു​ന്ന സ്ഥി​തി​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ഇ​റ​ച്ചി​ക്കോ​ഴി ഫാം ​ന​ട​ത്തു​ന്ന​വ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

അ​ധി​ക വൈ​ദ്യു​തി ചെ​ല​വ്, തീ​റ്റ​യു​ടെ വി​ല വ​ര്‍​ധ​ന എ​ന്നി​വ​യെ​ല്ലാം ഫാം ​ന​ട​ത്തി​പ്പു​കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. മീ​ൻ വി​ല ക​യ​റു​ന്ന​തി​ന് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല. സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ഇ​തി​ല്‍ ഇ​ട​പെ​ടാ​നും സാ​ധി​ക്കി​ല്ല. ചി​ല ക​ട​ക​ളി​ല്‍ വി​ല തോ​ന്നും​പ​ടി​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ട്രോ​ളിം​ഗ് നി​രോ​ധ​ന​മു​ള്ള​തി​നാ​ല്‍ ത​മി​ഴ്നാ​ട്, ഗോ​വ, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മീ​ന്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്.

ചെ​ല​വ് കൂ​ടു​ന്ന​തി​നാ​ല്‍ വി​ല​യും കൂ​ടു​ക​യാ​ണ്. മ​ത്തി 300-350, അ​യ​ല 360-400, ചൂ​ര 280-350, കൂ​ന്ത​ല്‍ 350-420, ന​ത്തോ​ലി 200-240, ആ​വോ​ലി 600-650, നെ​യ്മീ​ന്‍ 750-800, ചെ​മ്മീ​ന്‍ 350-450 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല നി​ല​വാ​രം. ഈ ​മാ​സാ​വ​സാ​ന​ത്തോ​ടെ ട്രോ​ളിം​ഗ് നി​രോ​ധ​നം പി​ന്‍​വ​ലി​ക്കു​ന്ന​തോ​ടെ മീ​ന്‍​വി​ല കു​റ​ഞ്ഞേ​ക്കും. വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment