എ​റ​ണാ​കു​ള​ത്തേ​ക്ക് ദു​രി​ത​യാ​ത്ര: കൂ​ടു​ത​ൽ ട്രെ​യി​ൻ വേ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ

ഏ​റ്റു​മാ​നൂ​ർ: തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ രാ​വി​ലെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്കു​ള്ള ട്രെ​യി​നു​ക​ളി​ൽ ക​യ​റി​പ്പ​റ്റു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. മെ​മു​വി​ലും പാ​ല​രു​വി​യി​ലും വ​ൻ തി​ര​ക്കാ​ണ്. കോ​ട്ട​യം മു​ത​ൽ ട്രെ​യി​നി​ന് ഉ​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കാ​തെ സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം യാ​ത്ര​ക്കാ​ർ വാ​തി​ൽ​പ്പ​ടി​യി​ൽ നി​ന്നാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

മെ​മു​വി​ന് കോ​ച്ചു​ക​ൾ കു​റ​വാ​യ​തി​നാ​ൽ ചി​ങ്ങ​വ​നം മു​ത​ൽ ചോ​റ്റാ​നി​ക്ക​ര വ​രെ അ​ഞ്ചു​സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ക​ൾ നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യ​ത്തു നി​ന്ന് രാ​വി​ലെ ഒ​രു മെ​മു അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്.

കോ​ട്ട​യ​ത്ത് നി​ന്നു​ള്ള തി​ര​ക്കാ​ണ് ട്രെ​യി​നി​ൽ വാ​യു​സ​ഞ്ചാ​രം പോ​ലും ന​ഷ്ട​പ്പെ​ടു​ത്തി യാ​ത്ര ഏ​റെ ദു​സ​ഹ​മാ​ക്കു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ രാ​വി​ലെ കോ​ട്ട​യ​ത്ത് നി​ന്ന് പു​തി​യ ഒ​രു സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണം.

വൈ​കു​ന്നേ​രം എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​യും അ​തീ​വ ദു​രി​ത​മാ​ണ്. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ വാ​തി​ൽ​പ്പ​ടി​യി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ട്രെ​യി​ൻ നീ​ങ്ങി തു​ട​ങ്ങു​ന്ന​ത്. ഗു​രു​വാ​യൂ​ർ – എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ കോ​ട്ട​യ​ത്തേ​യ്ക്ക് ദീ​ർ​ഘി​പ്പി​ച്ചാ​ൽ തി​ര​ക്കി​ന് കു​റ​വു​ണ്ടാ​കും.​എ​ന്നാ​ൽ ഈ ​ആ​വ​ശ്യം റെ​യി​ൽ​വേ പ​രി​ഗ​ണി​ക്കു​ന്നി​ല്ല.

അ​ഞ്ചു പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യി കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ച്ചെ​ങ്കി​ലും പു​തു​താ​യി ഒ​രു ട്രെ​യി​ൻ പോ​ലും കോ​ട്ട​യ​ത്തി​ന് ല​ഭി​ച്ചി​ല്ല. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്ക് മെ​മു സ​ർ​വീ​സു​ക​ൾ​ക്കാ​യി നി​ർ​മ്മി​ച്ച 1എ ​പ്ലാ​റ്റ്ഫോം നാ​ലു വ​ർ​ഷ​മാ​യി വെ​റു​തെ കി​ട​ക്കു​ക​യാ​ണ്.

എ​റ​ണാ​കു​ള​ത്ത് അ​വ​സാ​നി​ക്കു​ന്ന ഒ​രു ട്രെ​യി​ൻ പോ​ലും കോ​ട്ട​യ​ത്തേ​യ്ക്ക് ദീ​ർ​ഘി​പ്പി​ക്കാ​നും റെ​യി​ൽ​വേ ത​യ്യാ​റാ​കു​ന്നി​ല്ല. കോ​ട്ട​യ​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ൽ റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​മ​ക​റ്റാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts

Leave a Comment