ശ്വേ​താ മേ​നോ​ന്‍ ഭ​ര​ണ​സ​മി​തി​യു​ടെ തു​റ​ന്ന ക​ത്ത് നി​യ​മ​വി​രു​ദ്ധം; ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി അ​മ്മ അം​ഗ​ങ്ങ​ൾ

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ “അ​മ്മ’​യി​ലെ അ​ധി​കാ​രത്ത​ര്‍​ക്ക​ങ്ങ​ള്‍​ക്കി​ടെ ശ്വേ​താ മേ​നോ​ന്‍ ഭ​ര​ണ​സ​മി​തി​യു​ടെ തു​റ​ന്ന ക​ത്തും വി​വാ​ദ​ത്തി​ല്‍. ക​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം അം​ഗ​ങ്ങ​ള്‍. ക​ത്ത് സം​ഘ​ട​ന​യു​ടെ ബൈ​ലോ​യ്ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത് അ​മ്മ​യി​ല്‍ പ​തി​വി​ല്ലെ​ന്നും അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശി​ച്ചു.

അ​മ്മ​യു​ടെ നി​യ​മ​പ്ര​കാ​രം ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ള്‍ ഇ-​മെ​യി​ല്‍ വ​ഴി​യാ​ണ് അം​ഗ​ങ്ങ​ള്‍​ക്ക് ന​ല്‍​കേ​ണ്ട​ത്. എ​ന്നാ​ല്‍ പു​തി​യ ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത് വാ​ട്‌​സാ​പ്പ് വ​ഴി​യാ​ണ്. അ​മ്മ​യു​ടെ ഔ​ദ്യോ​ഗി​ക ഫോ​ണ്‍ ന​മ്പ​റി​ല്‍ നി​ന്നാ​ണ് ക​ത്ത് അ​യ​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ആ ​ഫോ​ണി​ല്‍ സേ​വ് ചെ​യ്തി​ട്ടു​ള്ള അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഈ ​സ​ന്ദേ​ശം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​നു​ഭ​വ​ക്കു​റ​വുമൂ​ലം പി​ഴ​വു​ക​ള്‍ ഉ​ണ്ടാ​യെ​ന്നും അ​ത് പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ടു പോ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി ക​ത്ത് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ സം​ഘ​ട​ന​യു​ടെ ബൈ​ലോ പ്ര​കാ​രം ഇ​ത്ത​രം മാ​പ്പ​പേ​ക്ഷ​ക​ളോ തു​റ​ന്ന ക​ത്തു​ക​ളോ ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി കൈ​മാ​റേ​ണ്ട​തി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​മാ​ണ്. അ​ത് ലം​ഘി​ച്ചുകൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് എ​ന്നാ​ണ് വി​മ​ര്‍​ശ​നം.

ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ രാ​ജി പ്ര​ഖ്യാ​പി​ച്ച് ഇ​റ​ങ്ങി​പ്പോ​യ 17 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലെ എ​ട്ടു പേ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചാ​ണ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്ന​ത്. കേ​സ് കോ​ട​തി​യി​ലാ​യി​രി​ക്കെ ശ്വേ​ത മേ​നോ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ര്‍​ന്ന​ത് നി​യ​മ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Related posts

Leave a Comment