റൊ​മാ​ന്‍റി​ക് ലു​ക്കി​ൽ പൃ​ഥ്വി​രാ​ജ്

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന വൈ​ശാ​ഖ് ചി​ത്രം ഖ​ലീ​ഫ പ്രേ​ക്ഷ​ക​ർ വ​ൻ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​കയാണ്. ഓ​ഗ​സ്റ്റ് 20ന് ​ഈ വ​ർ​ഷ​ത്തെ ഓ​ണം റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ലെ പ്ര​ണ​യ​ഗാ​നം അ​സ​ലാ​യ​വ​ളേ… അ​ണി​യ​റ പ്ര​വ‍​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ഗാ​നം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​ണ്. ‌

ഒ​രു​പി​ടി ഹി​റ്റ് ഗാ​ന​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ച്ച ജേ​ക്സ് ബി​ജോ​യ്- സി​ദ് ശ്രീ​റാം കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന ഈ ​ഗാ​ന​ത്തി​ന് മു​ത്തു​വാ​ണ് വ​രി​ക​ൾ ഒ​രു​ക്കി​യ​ത്. ഗാ​നം സി​ദ് ശ്രീ​റാ​മും മ​ഖ്ബൂ​ൽ മ​ൻ​സൂ​റും ചേ‍​ന്നാ​ണ് ആ​ല​പി​ച്ച​ത്. മ​ല​യാ​ളി​ക​ളെ ഒ​ന്ന​ട​ങ്കം ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ ന​രി​വേ​ട്ട​യി​ലെ മി​ന്ന​ൽ​വ​ള​യും ഇ​ഷ്ഖി​ലെ പ​റ​യു​വാ​ൻ എ​ന്ന ഗാ​ന​വും ‌ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ പ്ലേ​ലി​സ്റ്റി​ൽ മു​ൻ നി​ര​യി​ലാ​ണ്. ഈ ​കൂ​ട്ട​ത്തി​ലേ​ക്ക് ഖ​ലീ​ഫ​യി​ലെ പു​തി​യ ഗാ​നം കൂ​ടി സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ദു​ബാ​യി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഖ​ലീ​ഫ ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. മാ​മ്പ​റ​യ്ക്ക​ൽ ആ​മി​ർ അ​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി​രാ​ജ് എ​ത്തു​മ്പോ​ൾ മാ​മ്പ​റ​യ്ക്ക​ൽ അ​ഹ​മ്മ​ദ് അ​ലി​യാ​യി മ​ല​യാ​ള​ത്തി​ന്‍റെ ഇ​തി​ഹാ​സം മോ​ഹ​ൻ​ലാ​ലാ​ണ് അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. മാ​ള​വി​ക ശ​ർ​മ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. താ​ര​ത്തി​ന്‍റെ ആ​ദ്യ മ​ല​യാ​ള സി​നി​മ കൂ​ടി​യാ​ണ് ഖ​ലീ​ഫ. ജി​നു എ​ബ്ര​ഹാ​മാ​ണി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ജി​നു ഇ​ന്നോ​വേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജി​നു വി. ​എ​ബ്ര​ഹാ​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സൂ​ര​ജ് കു​മാ​ർ, ശ്രീ​ലാ​ൽ സൂ​ര​പാ​ണി, സി​ജോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ. ജോ​മോ​ൻ ടി.​ജോ​ണാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. ച​മ​ൻ ചാ​ക്കോ​യു​ടെ​താ​ണ് ചി​ത്ര​സം​യോ​ജ​നം.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- മോ​ഹ​ൻ​ദാ​സ്, ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ​സ്- ചേ​ത​ൻ ഡി​സൂ​സ- യാ​നി​ക് ബെ​ൻ – ഫോ​ണി​ക്സ് പ്ര​ഭു, കോ ​ഡ​യ​റ​ക്ട​ർ- സു​രേ​ഷ് ദി​വാ​ക​ർ, ക​ലാ​സം​വി​ധാ​നം- വി​ശ്വ​നാ​ഥ് അ​ര​വി​ന്ദ്, വ​സ്ത്രാ​ല​ങ്കാ​രം- മ​ഷ​ർ ഹം​സ, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ, സൗ​ണ്ട് ഡി​സൈ​ൻ- സി​ങ്ക് സി​നി​മ, അ​ഡീ​ഷ​ണ​ൽ മ്യൂ​സി​ക്- ജാ​ബി​ർ സു​ലൈം, ഫൈ​ന​ൽ മി​ക്സ്- എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- റെ​നി ദി​വാ​ക​ർ, വി​നോ​ഷ് കൈ​മ​ൾ, ക​ള​റി​സ്റ്റ്- ശ്രീ​ക്ക് വാ​ര്യ​ർ, പോ​സ്റ്റ​ർ ഡി​സൈ​ൻ- എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, ഡി​ജി​റ്റ​ൽ പ്രൊ​മോ​ഷ​ൻ​സ്- വി​പി​ൻ കു​മാ‍​ർ, ഡി ​ഐ- ക​ള​ർ പ്ലാ​ന​റ്റ്, വി​എ​ഫ്എ​ക്സ്- പ്ര​ശാ​ന്ത് നാ​യ​ർ, സ്റ്റി​ൽ​സ്- സി​ന​ത് സേ​വി​യ​ർ.

Related posts

Leave a Comment