പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ആ​ദ്യ ദി​നം ത​ന്നെ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വയ്ക്കാ​ൻ ത​യാ​റാ​യി​രു​ന്നു: കൈ​ലാ​ഷ് വി​ജ​യ് വ​ർ​ഗി​യ

ഇ​ൻ​ഡോ​ർ: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്ന​താ​യി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി​യു​മാ​യ കൈ​ലാ​ഷ് വി​ജ​യ് വ​ർ​ഗി​യ. ഇ​ൻ​ഡോ​റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യം മു​ത​ൽ ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ ത​നി​ക്ക​റി​യാ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യും അ​ർ​പ്പ​ണ​ബോ​ധ​വും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണെ​ന്നും വി​ജ​യ് വ​ർ​ഗി​യ പ​റ​ഞ്ഞു. സ​മ​ര​ത്തി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ൽ​ത്ത​ന്നെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ ക​ണ്ട് രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ന​ല്ല​യൊ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന്‍റെ മു​ഖ​മു​ദ്ര​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തു​ട​നീ​ളം വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും, സി​ജെ​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ​മ​ന്ത​റി​ൽ ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ​യാ​ണ് ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ക​ഴി​ഞ്ഞ ദി​വ​സം രാ​ജി സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെ ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് താ​ൻ ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന് ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment