ര​ക്ഷ​ക​രാ​യി പൊ​ലി​സ്; ജീ​വ​ൻ തി​രി​ച്ചു പി​ടി​ച്ച് യു​വാ​വും നാലുവയസുകാരിയും

കൊ​ച്ചി: ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്ത് ര​ക്ഷ​ക​രാ​യി പൊ​ലി​സ്. പോ​ണേ​ക്ക​ര​യി​ൽ വി​ഷം ക​ഴി​ച്ച് അ​വ​ശ നി​ല​യി​ലാ​യി​രു​ന്ന യു​വാ​വി​നെ കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചും മാ​താ​പി​താ​ക്ക​ൾ അ​റി​യാ​തെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി പാ​ല​ത്തി​ലെ​ത്തി​യ നാ​ലു വ​യ​സു​കാ​രി​യെ ര​ക്ഷി​ച്ചു​മാ​ണ് കൊ​ച്ചി സി​റ്റി പൊ​ലി​സ് കൈ​യ​ടി നേ​ടി​യ​ത്.

സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ; വി​ഷം ക​ഴി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​ന് ര​ക്ഷ​ക​രാ​യി എ​ള​മ​ക്ക​ര പൊ​ലി​സ് വി​ഷം ക​ഴി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​നെ കൃ​ത്യ സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ജീ​വ​ൻ ര​ക്ഷ​ക​രാ​യ​ത് എ​ള​മ​ക്ക​ര പൊ​ലി​സാ​ണ്. മ​ല​പ്പു​റം മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ 28 കാ​ര​ന്‍റെ ജീ​വ​നാ​ണ് തി​രി​ച്ചു പി​ടി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10 ഓ​ടെ​യാ​ണ് എ​ള​മ​ക്ക​ര പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ൺ കോ​ൾ എ​ത്തി​യ​ത്. പോ​ണേ​ക്ക​ര മാ​രി​യ​മ്മ​ൻ കോ​വി​ലി​ന് സ​മീ​പ​ത്തു​ള്ള ബ്രോ ​ക​ഫേ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ മു​റി​യി​ൽ താ​മ​സി​ക്കു​ന്ന 28 കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യ​ക​യാ​ണെ​ന്ന് യു​വാ​വി​ന്‍റെ സ​ഹോ​ദ​ര​ൻ മ​ല​പ്പു​റ​ത്തു​നി​ന്ന് വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന എ​സ്ഐ​മാ​രാ​യ അ​നൂ​പ്, അ​ഫ്സ​ൽ, സീ​നി​യ​ർ സി​പി​ഒ ഷ​മീ​ർ എ​ന്നി​വ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി മു​റി​യു​ടെ വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന് വി​ഷം ക​ഴി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​നെ പൊ​ലി​സ് വേ​ഗ​ത്തി​ൽ ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വൈ​കി​ട്ടോ​ടു​കൂ​ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത യു​വാ​വി​നെ വീ​ട്ടു​കാ​ർ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

ന​ഗ​ര​ത്തി​ൽ ഡെ​ലി​വ​റി ബോ​യി ആ​യി ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വ് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് യു​വാ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. യു​വാ​വ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ഇ​ട്ട മെ​സേ​ജ് ക​ണ്ട സ​ഹോ​ദ​ര​നാ​ണ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു പ​റ​ഞ്ഞ​ത്. കൃ​ത്യ​സ​മ​യ​ത്തെ ഇ​ട​പ്പെ​ട്ട് ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് എ​ള​മ​ക്ക​ര പൊ​ലി​സ്.

നാ​ലു​വ​യ​സു​കാ​രി പാ​ല​ത്തി​ൽ;ര​ക്ഷ​ക​രാ​യി പൊ​ലി​സ്
ര​ക്ഷി​താ​ക്ക​ൾ അ​റി​യാ​തെ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി പാ​ല​ത്തി​ലെ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ നാ​ലു​വ​യ​സു​കാ​രി​ക്ക് ര​ക്ഷ​ക​രാ​യി കൊ​ച്ചി സി​റ്റി പൊ​ലി​സ്. ഇ​ട​പ്പ​ള്ളി കു​ന്നും​പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ​യാ​ണ് പൊ​ലി​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 12 നാ​യി​രു​ന്നു കു​ന്നും​പു​റം പാ​ല​ത്തി​ൽ നാ​ലു​വ​യ​സു​കാ​രി​യെ ത​നി​ച്ച് ക​ണ്ട​ത്. കു​ഞ്ഞ് പാ​ല​ത്തി​ലൂ​ടെ ത​നി​ച്ച് ന​ട​ന്നു വ​രു​ന്ന​തു ക​ണ്ട സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ പൊ​ലി​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ക്കു​കാ​യി​രു​ന്നു. കു​ട്ടി​യെ​കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ പൊ​ലി​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

എ​റ​ണാ​കു​ളം വ​നി​താ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ബേ​ബി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ചേ​രാ​ന​ല്ലൂ​ർ പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​ര​മ​റി​ഞ്ഞ് മാ​താ​പി​താ​ക്ക​ളും സ​മീ​പ​വാ​സി​ക​ൾ​ക്കൊ​പ്പം സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ തു​ട​ങ്ങി. ഇ​തി​നി​ടെ പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്നാ​ണ് എ​എ​സ്ഐ ബേ​ബി വ​ർ​ഗീ​സ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment