പ​ട്ടാ​പ്പ​ക​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: വാ​തി​ല്‍ തു​റ​ന്നു മു​റി​ക്ക​ക​ത്ത് എ​ത്തി​യ മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ നി​ന്ന് നാ​ല​ര പ​വ​നും മൊ​ബൈ​ല്‍​ഫോ​ണും അ​ടി​ച്ചു​മാ​റ്റി

വെ​ള്ള​റ​ട: പ​ട്ടാ​പ്പ​ക​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല​ര പ​വ​നും അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന രൂ​പ​യും മൊ​ബൈ​ല്‍​ഫോ​ണും മോ​ഷ്ടി​ച്ചു.

മാ​രാ​യ​മു​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ള​ത്താ​മ്മ​ല്‍ കീ​ര​ന്തൂ​ര്‍ ഉ​ത്രാ​ട​ത്തി​ല്‍ അ​ഖി​ലി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് മോ​ഷ​ണം പോ​യ​ത്.​ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10 .30 മു​ത​ല്‍ 11 മ​ണി വ​രെ അ​ര മ​ണി​ക്കൂ​ര്‍ സ​മ​യം​വീ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വാ​തി​ല്‍ തു​റ​ന്നു മു​റി​ക്ക​ക​ത്ത് എ​ത്തി​യ മോ​ഷ്ടാ​വ് അ​ല​മാ​ര കു​ത്തി തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.​ഗൃ​ഹ​നാ​ഥ​നാ​യ അ​ഖി​ലി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് മാ​രാ​യ​മു​ട്ടം പോ​ലീ​സും ഫിം​ഗ​ര്‍ പ്രി​ന്‍റ് വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും മോ​ഷ​ണം പ​തി​വാ​യ​തി​നാ​ല്‍ പ്ര​ദേ​ശ​ത്തെ ആ​ള്‍​ക്കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്.

Related posts

Leave a Comment