ലോ​ക​മെ​ന്പാ​ടു​മു​ള്ള സ​ഞ്ചാ​രി​ക​ളെ അ​മ്പ​ര​പ്പി​ക്കു​ന്ന വി​സ്മ​യം, നൂ​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​ന്പ​ര്യ​വും വി​ശ്വാ​സ​വും ഒ​ളി​പ്പി​ച്ച വി​ഷിം​ഗ് ട്രീ​സ്

പ​ണം മ​ര​ത്തി​ൽ കാ​യ്ക്കാ​റി​ല്ലെ​ന്ന് പ​റ‍​യാ​റു​ണ്ട് എ​ന്നാ​ൽ ബ്രി​ട്ട​നി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചെ​ന്നാ​ൽ ഈ ​പ​ഴ​ഞ്ചൊ​ല്ല് സ​ത്യ​മാ​ണെ​ന്ന് വി​ശ്വ​സി​ക്കേ​ണ്ടി വ​രും. കാ​ര​ണം, അ​വി​ടു​ത്തെ ചി​ല മ​ര​ങ്ങ​ളു​ടെ ത​ടി​ക​ളി​ൽ നി​റ​യെ നാ​ണ​യ​ങ്ങ​ൾ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത് കാ​ണാം. ‌ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ഈ ​കാ​ഴ്ച കാ​ണു​ന്ന​വ​ർ​ക്കെ​ല്ലാം ഒ​രു അ​ത്ഭു​ത​മാ​ണ്.

‘മ​ണി ട്രീ​സ്’ അ​ഥ​വാ ‘വി​ഷിം​ഗ് ട്രീ​സ്’ എ​ന്നാ​ണ് ഈ ​മ​ര​ങ്ങ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇം​ഗ്ല​ണ്ട്, വെ​യി​ൽ​സ്, സ്‌​കോ​ട്ട്ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഈ ​മ​ര​ങ്ങ​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. നാ​ണ​യം ചു​റ്റി​ക കൊ​ണ്ട് മ​ര​ത്തി​ൽ അ​ടി​ച്ചു ക​യ​റ്റി​യാ​ൽ ജീ​വി​ത​ത്തി​ൽ ഭാ​ഗ്യ​വും ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും ല​ഭി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. 1700ക​ൾ മു​ത​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ചാ​ര​മാ​ണി​ത്. കൂ​ടാ​തെ ഒ​രാ​ൾ​ക്ക് മാ​ര​ക​മാ​യ അ​സു​ഖ​ങ്ങ​ൾ വ​ന്നാ​ൽ മ​രം അ​ത് ത​നി​യെ വ​ലി​ച്ചെ​ടു​ക്കു​മെ​ന്നും അ​ങ്ങ​നെ രോ​ഗം മാ​റി ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​മെ​ന്നും ആ​ളു​ക​ൾ ക​രു​തി​യി​രു​ന്നു.

പൗ​രാ​ണി​ക അ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ വേ​രൂ​ന്നി​യ​താ​ണ് ഈ ​ആ​ചാ​രം. ന​മ്മ​ൾ കി​ണ​റു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും നാ​ണ​യ​ങ്ങ​ൾ എ​റി​ഞ്ഞ് ആ​ഗ്ര​ഹം സാ​ധി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ​യാ​ണ് മ​ര​ങ്ങ​ളു​ടെ ത​ടി​യി​ൽ നാ​ണ​യ​ങ്ങ​ൾ അ​ടി​ച്ചു​ക​യ​റ്റി ആ​ഗ്ര​ഹ​ങ്ങ​ൾ സാ​ധി​ക്കാ​ൻ ആ​ളു​ക​ൾ പ്രാ​ർ​ഥി​ച്ചി​രു​ന്ന​ത്.

ഐ​തി​ഹ്യ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഈ ​മ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​രെ​ങ്കി​ലും നാ​ണ​യം ഊ​രി​യെ​ടു​ത്താ​ൽ ദൗ​ർ​ഭാ​ഗ്യ​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്നാ​ണ് വി​ശ്വാ​സം. നാ​ണ​യം മോ​ഷ്ടി​ക്കു​ന്ന​വ​ർ​ക്ക് രോ​ഗ​ങ്ങ​ളോ മ​റ്റ് ദു​ര​ന്ത​ങ്ങ​ളോ ഉ​ണ്ടാ​കു​മെ​ന്നും ആ​ളു​ക​ൾ വി​ശ്വ​സി​ച്ചു​പോ​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ നൂ​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന ഈ ​വ​ഴി​പാ​ടു​ക​ളി​ൽ തൊ​ടാ​ൻ ആ​രും ധൈ​ര്യ​പ്പെ​ടാ​റു​മി​ല്ല.

സ്‌​കോ​ട്ട്ല​ൻ​ഡി​ലെ ഐ​ൽ മാ​രീ​യി​ലു​ള്ള സെ​ന്‍റ് മെ​യ്ൽ​രു​ഭ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള മ​ര​മാ​ണ് ഇ​തി​ൽ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ഒ​ന്ന്. 1877ൽ ​ബ്രി​ട്ട​നി​ലെ വി​ക്ടോ​റി​യ രാ​ജ്ഞി പോ​ലും ഇ​വി​ടെ​യൊ​രു നാ​ണ​യം വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ച​രി​ത്ര രേ​ഖ​ക​ളി​ൽ പ​റ​യു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള നാ​ണ​യ​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ഞ്ചാ​രി​ക​ളെ ഇ​പ്പോ​ഴും മ​ണി ട്രീ ​വ​ലി​യ രീ​തി​യി​ൽ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മ​ര​ങ്ങ​ളു​ടെ ത​ടി​യി​ൽ ലോ​ഹം അ​ടി​ച്ചു ക​യ​റ്റു​ന്ന​ത് ജീ​വ​നു​ള്ള മ​ര​ങ്ങ​ൾ​ക്ക് ദോ​ഷം ചെ​യ്യു​മെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ മു​ന്ന​റി​യി​പ്പ്. എ​ന്നി​ട്ടും ച​രി​ത്ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ഈ ​മ​ര​ങ്ങ​ൾ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് ദി​വ​സേ​ന എ​ത്താ​റു​ള്ള​ത്.

Related posts

Leave a Comment