റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വി​ന​യാ​യി സാ​ഹ​സി​ക​ത: ഇ​ൻ​സ്റ്റ​ഗ്രാം റീ​ലി​നാ​യി എ​സ്‌​യു​വി പു​ഴ​യി​ലി​റ​ക്കി​യ യു​വാ​ക്ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു; വീ​ഡി​യോ കാ​ണാം

സോ​ഷ്യ​ൽ മീ​ഡി​യ റീ​ൽ​സ് ചി​ത്രീ​ക​രി​ക്കാ​നാ​യി കാ​ർ കു​ത്തി​യൊ​ഴു​കു​ന്ന പു​ഴ​യി​ലേ​ക്ക് ഇ​റ​ക്കി​യ യു​വാ​ക്ക​ൾ അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി. ജ​മ്മു കാ​ശ്മീ​രി​ലെ സോ​നാ​മാ​ർ​ഗി​ൽ സി​ന്ധ് ന​ദി​യി​ലാ​ണ് സം​ഭ​വം. ഡ്രൈ​വിം​ഗ് സാ​മ​ർ​ത്ഥ്യ​വും സാ​ഹ​സി​ക​ത​യും ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി വൈ​റ​ലാ​കാ​ൻ ശ്ര​മി​ച്ച ശ്രീ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​ഹി​ന്ദ്ര സ്കോ​ർ​പി​യോ വാ​ഹ​ന​വു​മാ​യി പു​ഴ​യു​ടെ മ​ധ്യ​ത്തി​ലേ​ക്ക് പോ​യ ഇ​വ​ർ പെ​ട്ടെ​ന്ന് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കൂ​ടി​യ​തോ​ടെ മു​ന്നോ​ട്ടോ പി​ന്നോ​ട്ടോ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ന​ടി സ്ഥ​ല​ത്തെ​ത്തി​യ ജ​മ്മു കാ​ശ്മീ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് സാ​ഹ​സി​ക​മാ​യി വാ​ഹ​ന​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്. പി​ന്നീ​ട് വാ​ഹ​നം ന​ദി​യി​ൽ നി​ന്ന് വ​ലി​ച്ച് പു​റ​ത്തെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ ശ്രീ​ന​ഗ​ർ ന​വാ​ക​ട​ൽ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് ഇ​ബാ​ദ് ഭ​ട്ട്, റി​യാ​സി സ്വ​ദേ​ശി ന​സീ​ർ അ​ഹ​മ്മ​ദ് മു​ഗ​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ത്ത​രം ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​സി​ക പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

 

 

Related posts

Leave a Comment