എ​ന്തു​കൊ​ണ്ടാ​ണ് കേ​ര​ളം ഇ​ത്ര വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​ന്ന​ത്? ; വി​ദേ​ശ വ്ലോ​ഗ​ർ ജാ​ക്ക് ഹീ​റ്റ​ൺ കേ​ര​ള​ത്തെ​ക്കു​റി​ച്ച് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ!

ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യാ​ത്ര ചെ​യ്യു​ന്ന വി​ദേ​ശി​യാ​യ യാ​ത്രാ വ്ലോ​ഗ​ർ ജാ​ക്ക് ഹീ​റ്റ​ൺ കേ​ര​ള​ത്തെ​ക്കു​റി​ച്ച് പ​ങ്കു​വെ​ച്ച നി​രീ​ക്ഷ​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ഇ​ന്ത്യ​യി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ.

വീ​ഡി​യോ​യി​ൽ കേ​ര​ള​ത്തി​ലെ തെ​രു​വു​ക​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ, ശു​ചി​ത്വ​മു​ള്ള റോ​ഡു​ക​ളും ഹോ​ൺ ശ​ബ്ദ​ങ്ങ​ളു​ടെ കു​റ​വു​മാ​ണ് ജാ​ക്ക് എ​ടു​ത്തു​പ​റ​യു​ന്ന​ത്. “എ​ന്തു​കൊ​ണ്ടാ​ണ് കേ​ര​ളം ഇ​ത്ര വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​ന്ന​ത്?” എ​ന്ന് ചോ​ദി​ക്കു​ന്ന വ്ലോ​ഗ​ർ, ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും പ്ര​ത്യേ​കി​ച്ച് സ്ത്രീ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​വു​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക​യേ​ക്കാ​ൾ ഉ​യ​ർ​ന്ന സാ​ക്ഷ​ര​താ​നി​ര​ക്ക് കേ​ര​ള​ത്തി​നു​ണ്ടെ​ന്ന് ജാ​ക്ക് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. യു​എ​സ്എ​യി​ൽ സാ​ക്ഷ​ര​ത 79 ശ​ത​മാ​ന​മാ​യി​രി​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ൽ അ​ത് 96.2 ശ​ത​മാ​ന​മാ​ണെ​ന്നും, ഈ ​ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം ജ​ന​ങ്ങ​ളി​ൽ മി​ക​ച്ച പൗ​ര​ബോ​ധ​വും പ​രി​സ​ര ശു​ചി​ത്വ​വും വ​ള​ർ​ത്താ​ൻ സ​ഹാ​യി​ച്ച​താ​യും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

സം​സ്ഥാ​ന​ത്തെ മ​ത​സൗ​ഹാ​ർ​ദ്ദ അ​ന്ത​രീ​ക്ഷ​വും വൈ​വി​ധ്യ​വു​മാ​ണ് കേ​ര​ള​ത്തെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന മ​റ്റൊ​രു ഘ​ട​ക​മെ​ന്ന് അ​ദ്ദേ​ഹം നി​രീ​ക്ഷി​ക്കു​ന്നു. ഹൈ​ന്ദ​വ, ക്രൈ​സ്ത​വ, ഇ​സ്ലാം മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ജ​ന​ങ്ങ​ൾ സൗ​ഹാ​ർ​ദ്ദ​ത്തോ​ടെ ജീ​വി​ക്കു​ന്ന രീ​തി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ സം​സാ​രി​ക്കു​ന്നു​ണ്ട്.

“ഇ​ന്ത്യ​യി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ട്, എ​ന്നാ​ൽ ബാ​ക്കി ഇ​ന്ത്യ​യി​ൽ നി​ന്ന് തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യി നി​ൽ​ക്കു​ന്ന ഒ​ന്നാ​ണ് കേ​ര​ളം,” എ​ന്ന വാ​ക്കു​ക​ളോ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി മ​ല​യാ​ളി​ക​ളും സ​ഞ്ചാ​രി​ക​ളും “കേ​ര​ളം ഒ​രു വി​കാ​രം ത​ന്നെ​യാ​ണ്” എ​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി.


 

Related posts

Leave a Comment