ഭ​ർ​ത്താ​വി​ൽ നി​ന്ന് ഭ​ക്ഷ​ണ​ത്തി​ന് 1,000 രൂ​പ വാ​ങ്ങു​ന്ന ഭാ​ര്യ; ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ട്രോ​ളു​ക​ൾ​ക്കും മ​റു​പ​ടി​യു​മാ​യി യു​വ​തി രം​ഗ​ത്ത്, വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

വീ​ട്ടി​ൽ ത​യ്യാ​റാ​ക്കു​ന്ന പ്ര​ത്യേ​ക ക​ഫേ ശൈ​ലി​യി​ലു​ള്ള ഭ​ക്ഷ​ണ​ത്തി​ന് ഭ​ർ​ത്താ​വി​ൽ നി​ന്ന് 1,000 രൂ​പ ഈ​ടാ​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വെ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട ഗു​രു​ഗ്രാം സ്വ​ദേ​ശി​നി​യും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ പ്രി​യ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്ത്. ത​ങ്ങ​ൾ പ​ര​സ്പ​രം പ​ണം ഈ​ടാ​ക്കു​ക​യ​ല്ല, മ​റി​ച്ച് പാ​ച​ക​ത്തി​ന് പി​ന്നി​ലെ അ​ധ്വാ​ന​ത്തെ​യും സ​മ​യ​ത്തെ​യും അ​ർ​ഹി​ക്കു​ന്ന രീ​തി​യി​ൽ മാ​നി​ച്ച് അം​ഗീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് പ്രി​യ വ്യ​ക്ത​മാ​ക്കു​ന്നു.

ഫാ​ഷ​ൻ ഡി​സൈ​ന​റാ​യി​രു​ന്ന പ്രി​യ 2023ലാ​ണ് വി​വാ​ഹി​ത​യാ​കു​ന്ന​ത്. വി​വാ​ഹ​ശേ​ഷം വീ​ട്ടു​ജോ​ലി​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള സം​സാ​രി​ക്ക​വേ ഒ​രു ത​മാ​ശ​യാ​യി​ട്ടാ​ണ് ഈ ​രീ​തി ആ​രം​ഭി​ച്ച​ത്. “വീ​ട്ടി​ൽ ക​ഫേ ശൈ​ലി​യി​ലു​ള്ള ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​മ്പോ​ൾ അ​ത് എ​പ്പോ​ഴും സൗ​ജ​ന്യ​മാ​യി​രി​ക്ക​ണം എ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല​ല്ലോ” എ​ന്ന് ത​മാ​ശ​യാ​യി പ​റ​ഞ്ഞ​പ്പോ​ൾ, പു​റ​ത്തെ ക​ഫേ​യി​ൽ നി​ന്ന് ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ മി​ക​ച്ച ഭ​ക്ഷ​ണം വീ​ട്ടി​ൽ ല​ഭി​ക്കു​മ്പോ​ൾ 1,000 രൂ​പ ഭാ​ര്യ​യ്ക്ക് ന​ൽ​കാ​ൻ സ​ന്തോ​ഷ​മേ​യു​ള്ളൂ എ​ന്ന് ഭ​ർ​ത്താ​വ് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് ഓ​രോ ത​വ​ണ പ്ര​ത്യേ​ക ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​മ്പോ​ഴും ഭ​ർ​ത്താ​വ് 1,000 രൂ​പ പ്രി​യ​ക്ക് കൈ​മാ​റും. അ​ങ്ങ​നെ പ്ര​തി​മാ​സം 15,000 മു​ത​ൽ 20,000 രൂ​പ വ​രെ പ്രി​യ സ​മ്പാ​ദി​ക്കു​ന്നു​ണ്ട്. ഈ ​തു​ക ഭാ​വി​യി​ൽ സ്വ​ന്ത​മാ​യി ഒ​രു ഫു​ഡ് ബി​സി​ന​സ്സ് ആ​രം​ഭി​ക്കാ​നാ​യി പ്രി​യ സ​മ്പാ​ദി​ച്ചു​വെ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കു​ടും​ബ​ത്തി​നു​ള്ളി​ൽ ത​ന്നെ നി​ൽ​ക്കു​ന്ന പ​ണ​മാ​യ​തി​നാ​ൽ ഇ​തി​ൽ നെ​ഗ​റ്റീ​വ് ആ​യി ഒ​ന്നു​മി​ല്ലെ​ന്നും, ഒ​രു വീ​ട്ട​മ്മ ചെ​യ്യു​ന്ന അ​ദൃ​ശ്യ​മാ​യ അ​ധ്വാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​തെ​ന്നും അ​വ​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. “പ​ണ​ത്തോ​ട് ആ​ർ​ത്തി​യു​ള്ള​വ​ൾ”, “വാ​ട​ക​യ്ക്കും മ​റ്റ് ചെ​ല​വു​ക​ൾ​ക്കും ഭ​ർ​ത്താ​വ് പ​ണം ചോ​ദി​ച്ചാ​ൽ എ​ന്ത് ചെ​യ്യും?”, “ഭ​ർ​ത്താ​വി​നോ​ട് സ്നേ​ഹ​മി​ല്ല” എ​ന്നി​ങ്ങ​നെ ക​ടു​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ട്രോ​ള​ന്മാ​രി​ൽ നി​ന്ന് പ്രി​യ​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത്.

ആ​ദ്യ​മൊ​ക്കെ ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ ത​ന്നെ വി​ഷ​മി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും, പി​ന്നീ​ട് നി​ര​വ​ധി സ്ത്രീ​ക​ൾ ത​നി​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​താ​യി പ്രി​യ പ​റ​യു​ന്നു. ത​ങ്ങ​ൾ ര​ണ്ടു​പേ​രും ഒ​രു സോ​ഷ്യ​ൽ സ്റ്റേ​റ്റ്‌​മെ​ന്‍റ് ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ച​ത​ല്ലെ​ന്നും, ത​ങ്ങ​ളു​ടെ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന് സ​ന്തോ​ഷം ന​ൽ​കു​ന്ന ഒ​രു ര​സ​ക​ര​മാ​യ ആ​ചാ​ര​മാ​ണി​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment