വി​ശ്വേ​ശ് നേ​ഗി ഇ​റാ​നി​ലെ പു​തി​യ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന ന​യ​ത​ന്ത്ര​ജ്ഞ​ൻ വി​ശ്വേ​ശ് നേ​ഗി​യെ ഇ​റാ​നി​ലെ പു​തി​യ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​യ​മി​ച്ചു. 2002 ബാ​ച്ച് ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​ണ്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം പു​തി​യ ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ​ടി​ഞ്ഞാ​റ​ൻ ഏ​ഷ്യ​യി​ൽ സൈ​നി​ക നീ​ക്ക​ങ്ങ​ളും തി​രി​ച്ച​ടി​ക​ളും കാ​ര​ണം സം​ഘ​ർ​ഷാ​വ​സ്ഥ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ ഈ ​നി​യ​മ​നം. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ച​ർ​ച്ച​ക​ളും ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളു​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന നി​ല​പാ​ടാ​ണ് ഇ​ന്ത്യ നി​ര​ന്ത​രം സ്വീ​ക​രി​ച്ചു​പോ​രു​ന്ന​ത്.

Related posts

Leave a Comment