വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് എ​വി​ടെ! ശ്രീ​ജി​ത്തി​ന് ഡി​ജി​പി പ​ദ​വി ന​ൽ​കി​യ​തി​ൽ ക​ടു​ത്ത വി​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ളാ​യ എ​സ്. ശ്രീ​ജി​ത്തി​ന് ഡി​ജി​പി പ​ദ​വി ന​ൽ​കി​യ സ​ർ​ക്കാ​ർ വെ​ട്ടി​ൽ. ശ്രീ​ജി​ത്തി​ന്‍റെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ​തോ​ടെ സ്ഥാ​ന​ക്ക​യ​റ്റ ഫ​യ​ലി​ൽ ഒ​പ്പി​ട്ട മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ​ത​ന്നെ പ്ര​തി​രോ​ധ​ത്തി​ലാ​യി.

എ​സ്. ശ്രീ​ജി​ത്തി​ന് ഡി​ജി​പി പ​ദ​വി​യി​ൽ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​പ്പോ​ൾ, വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് എ​ങ്ങ​നെ പ​രി​ഗ​ണി​ച്ചു​വെ​ന്ന സു​പ്ര​ധാ​ന ചോ​ദ്യ​മാ​ണ് ഹൈ​ക്കോ​ട​തി ഉ​ന്ന​യി​ച്ച​ത്.

വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് ല​ഭി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​ത് അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന നി​രീ​ക്ഷ​ണ​മാ​ണ് ഹൈ​ക്കോ​ട​തി ന​ട​ത്തി​യ​തെ​ന്നും ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു​മു​ള്ള വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

അ​തേ​സ മ​യം ഹൈ​ക്കോ​ട​തി വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചെ​ങ്കി​ലും ശ്രീ​ജി​ത്തി​ന് ന​ൽ​കി​യ ഡി​ജി​പി പ​ദ​വി​യി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ സ​ർ​ക്കാ​ർ വെ​ട്ടി ലാ​കു​മെ​ന്ന സം​ശ​യ​വു​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ വി​ദ​ഗ്ധ​രു​മാ​യു​ള്ള ച​ർ​ച്ച​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അം​ഗ​ര​ക്ഷ​ക​ർ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’​മെ​ന്ന പേ​രി​ൽ കെ​എ​സ്‌​യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ത​ല്ലി​ച്ച​ത​ച്ചി​രു​ന്നു. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നും “ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’ ന​ട​ത്തി​യ​വ​രെ ര​ക്ഷി​ക്കാ​നും അ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ർ.

അ​ജി​ത്കു​മാ​ർ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച എ​സ്ഐ​ടി ക​ണ്ടെ​ത്തി. ഇ​തി​നു പി​ന്നാ​ലെ അ​ജി​ത്കു​മാ​റി​നെ സ​ർ​വീ​സി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു.

അ​ജി​ത്തി​ന് ല​ഭി​ക്കേ​ണ്ട ഡി​ജി​പി പ​ദ​വി, തൊ​ട്ടു​താ​ഴെ സീ​നി​യ​റാ​യ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ബോ​ഡി ബി​ൽ​ഡേ​ഴ്സി​നെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി നി​യ​മി​ച്ച ന​ട​പ​ടി​യി​ലെ ക്ര​മ​ക്കേ​ട് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ കേ​സി​ലാ​ണ് ശ്രീ​ജി​ത്തി​നെ​തി​രേ കോ​ട​തി രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.

Related posts

Leave a Comment