അ​മ്മ​യു​ടെ രൂ​പം പോ​രെ​ന്ന പേ​രി​ൽ വി​വാ​ഹ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി; ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ട് സി​ഇ​ഒ, ചൈ​ന​യി​ലെ വി​ചി​ത്ര സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

അ​മ്മ​യു​ടെ ലു​ക്ക് പോ​രെ​ന്ന കാ​ര​ണ​ത്താ​ൽ സ്വ​ന്തം വി​വാ​ഹ​ത്തി​ൽ നി​ന്ന് അ​മ്മ​യെ ഒ​ഴി​വാ​ക്കി​യ ജീ​വ​ന​ക്കാ​ര​നെ ചൈ​നീ​സ് വ്യ​വ​സാ​യി ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ഹെ​നാ​ൻ കു​വാ​ങ്ഷാ​ൻ ക്രെ​യ്ൻ ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നാ​യ കു​യി പെ​യ്ജു​ൻ ആ​ണ് ത​ന്‍റെ ജീ​വ​ന​ക്കാ​ര​നെ​തി​രെ ഈ ​ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ബോ​ണ​സ് ന​ൽ​കി ‘ചൈ​ന​യി​ലെ ഏ​റ്റ​വും ഉ​ദാ​ര​മ​ന​സ്ക​നാ​യ ബോ​സ്’ എ​ന്ന് പേ​രെ​ടു​ത്ത വ്യ​ക്തി​യാ​ണ് കു​യി.

ക​മ്പ​നി​യി​ൽ ന​ട​ന്ന ഒ​രു ട്രെ​യി​നിം​ഗ് പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സി​ഇ​ഒ കു​യി പെ​യ്ജു​ൻ ഈ ​സം​ഭ​വം പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജീ​വ​ന​ക്കാ​ര​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ അ​ദ്ദേ​ഹം, വ​ര​ന്‍റെ അ​മ്മ ഫാ​ക്ട​റി​ക്ക് സ​മീ​പം ഒ​റ്റ​യ്ക്ക് ഇ​രി​ക്കു​ന്ന​ത് കാ​ണാ​നി​ട​യാ​യി. കാ​ഴ്ച​യി​ൽ ല​ജ്ജി​ച്ച് താ​ൻ അ​മ്മ​യെ ക്ഷ​ണി​ച്ചി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ സ​മ്മ​തി​ച്ച​തോ​ടെ കു​യി അ​ദ്ദേ​ഹ​ത്തെ ഉ​ട​ന​ടി ജോ​ലി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക്ക് ര​ണ്ട് വ​യ​സു​ള്ള​പ്പോ​ൾ ഭ​ർ​ത്താ​വ് മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ ​അ​മ്മ ഒ​റ്റ​യ്ക്കാ​ണ് മ​ക​നെ വ​ള​ർ​ത്തി വ​ലു​താ​ക്കി​യ​ത്. പി​ന്നീ​ട് ജീ​വ​ന​ക്കാ​ര​ൻ തി​രി​കെ എ​ത്തി മാ​പ്പ​പേ​ക്ഷി​ച്ച് ജോ​ലി ചോ​ദി​ച്ചെ​ങ്കി​ലും കു​യി ത​ന്‍റെ തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ന്നു. തു​ട​ർ​ന്ന് ആ ​അ​മ്മ​യ്ക്ക് സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ക​മ്പ​നി​യു​ടെ ലോ​ജി​സ്റ്റി​ക്‌​സ് വി​ഭാ​ഗ​ത്തി​ൽ അ​തേ ശ​മ്പ​ള​ത്തി​ൽ അ​ദ്ദേ​ഹം ജോ​ലി ന​ൽ​കി.

ഈ ​സം​ഭ​വം ചൈ​നീ​സ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വ​ൻ ച​ർ​ച്ച​ക​ൾ​ക്കും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. മാ​താ​പി​താ​ക്ക​ളോ​ട് ന​ന്ദി​യി​ല്ലാ​ത്ത ആ​ളു​ക​ളെ ക​മ്പ​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ ബോ​സി​ന്‍റെ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ചു. എ​ന്നാ​ൽ വ്യ​ക്തി​പ​ര​മാ​യ ധാ​ർ​മ്മി​ക​ത​യു​ടെ പേ​രി​ൽ ഒ​രാ​ളെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടു​ന്ന​ത് തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് മ​റ്റു​ള്ള​വ​ർ വാ​ദി​ക്കു​ന്നു.

ഒ​രു വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ കാ​ര്യ​ങ്ങ​ളി​ൽ മു​ത​ലാ​ളി​മാ​ർ ന്യാ​യാ​ധി​പ​ന്മാ​രാ​യി മാ​റ​രു​തെ​ന്നും നി​യ​മ​മാ​ണ് നീ​തി ഉ​റ​പ്പാ​ക്കേ​ണ്ട​തെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. തൊ​ഴി​ൽ​പ​ര​മാ​യ മി​ക​വും വ്യ​ക്തി​ഗ​ത നി​ല​പാ​ടു​ക​ളും ര​ണ്ടാ​യി കാ​ണ​ണ​മെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment