ഇ​ങ്ങ​നെ​യും ചി​ല അ​ധ്യാ​പ​ക​ർ; ക്ലാ​സ് മു​റി​യി​ൽ‌ സം​സാ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ മു​ഖ​ത്ത​ടി​ച്ച് അ​ധ്യാ​പ​ക​ൻ; സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ചി​കി​ത്സ​തേ​ടി

ചെ​ർ​പ്പു​ള​ശേ​രി: ക്ലാ​സിൽ സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥിയുടെ മു​ഖ​ത്ത​ടി​ച്ച​താ​യി പ​രാ​തി. തൃ​ക്ക​ടീ​രി പി​ടി​എം ഹൈ​സ്കൂ​ളി​ലെ ഒ​ൻ​പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ദി​ഷ്കൃ​ഷ്ണ​യ്ക്ക് (14) ആ​ണ് അ​ടി​യേ​റ്റ​ത്. അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ളെ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നേ​ര​ത്തെ​യും ഈ ​അ​ധ്യാ​പ​ക​ൻ ത​ന്നെ മ​ർ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്നു ര​ക്ഷി​താ​ക്ക​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യോ​ടു പ​രാ​തി​പ്പെ​ട്ടി​രു​ന്നു​വെ​ന്നും കു​ട്ടി പ​റ​ഞ്ഞു.

അ​ടി​യേ​റ്റെ​ന്നും ക​ടു​ത്ത വേ​ദ​ന​യും മു​ഖ​ത്തു വീ​ക്ക​വും വ​ന്നെ​ന്നും കു​ട്ടി പി​താ​വ് മോ​ഹ​ൻ​ദാ​സി​നെ വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ്കൂ​ളി​ൽ എ​ത്തി​യ ത​ന്നെ​യും അ​ധ്യാ​പ​ക​ൻ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പി​താ​വ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ചെ​ർ​പ്പു​ള​ശേ​രി പോ​ലീ​സി​നും ചൈ​ൽ​ഡ് ലൈ​നി​ലും പ​രാ​തി ന​ൽ​കി​യ​താ​യും അ​ധ്യാ​പ​ക​നെ​തി​രെ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. ച​ള​വ​റ പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​ണ് അ​ധ്യാ​പ​ക​ൻ.

പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മേ കേ​സി​ന്‍റെ കാ​ര്യം തീ​രു​മാ​നി​ക്കു​ക​യു​ള്ളു​വെ​ന്നും ചെ​ർ​പ്പു​ള​ശേ​രി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു സ്കൂ​ളി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തും. അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​യെ അ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്കു​മെ​ന്നും പ്ര​ധാ​നാ​ധ്യാ​പി​ക എം.​വി.​സു​ധ പ​റ​ഞ്ഞു.

Related posts

Leave a Comment