റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ 56.32 കോ​ടി രൂ​പ അ​ട​യ്ക്ക​ണ​മെ​ന്ന് ജി​എ​സ്ടി വ​കു​പ്പ്; മെ​സി​യു​ടെ പേരിൽ നടത്തിയ ക​ള്ള​ക്ക​ളി​ക​ളെ​ല്ലാം മു​ൻ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യെ​ന്ന് സ്റ്റാ​ഫം​ഗ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്ക് കു​രു​ക്ക് മു​റു​കു​ന്നു. നി​കു​തി​യും പ​ലി​ശ​യും പി​ഴ​യും ഉ​ൾ​പ്പെ​ടെ 56.32 കോ​ടി രൂ​പ അ​ട​യ്ക്ക​ണ​മെ​ന്ന് ജി​എ​സ്ടി വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. നി​കു​തി ഇ​ന​ത്തി​ൽ 25.78 കോ​ടി രൂ​പ​യും, പ​ലി​ശ​യാ​യി 4.76 കോ​ടി രൂ​പ​യും, നി​കു​തി വെ​ട്ടി​പ്പി​ന് 100 ശ​ത​മാ​നം പി​ഴ​യാ​യി 25.78 കോ​ടി രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ബാ​ധ്യ​ത വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ആ​ർ​ബി​സി​ക്ക് ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് ജി​എ​സ്ടി വ​കു​പ്പി​ന്‍റെ നീ​ക്കം. സെ​പ്റ്റം​ബ​ർ 21 വ​രെ​യു​ള്ള ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്പ​ലി​ശ​യും പി​ഴ​യും നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്. മെ​സി​യു​ടെ പേരിലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ നി​കു​തി വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. നി​കു​തി വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച​തി​ന് പി​ഴ ചു​മ​ത്ത​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്കെ​തി​രെ ജി​എ​സ്ടി വ​കു​പ്പ് ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. മെ​സി​ത​ട്ടി​പ്പിലെ…

Read More

വി​മാ​നം റ​ൺ​വേ​യി​ലൂ​ടെ നീ​ങ്ങു​മ്പോ​ൾ എ​ഴു​ന്നേ​റ്റു​നി​ന്ന് യാ​ത്ര​ക്കാ​ർ; സു​ര​ക്ഷാ വീ​ഴ്ച​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, വീഡിയോ വൈറൽ

ടാ​ക്സി വേ​യി​ലൂ​ടെ വി​മാ​നം നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കെ യാ​ത്ര​ക്കാ​ർ എ​ഴു​ന്നേ​റ്റു​നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നെ​തി​രെ സു​ര​ക്ഷാ ആ​ശ​ങ്ക ഉ​യ​രു​ന്നു. വി​മാ​ന​ത്തി​നു​ള്ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ അ​മി​താ​വ ദാ​സ് എ​ന്ന യാ​ത്ര​ക്കാ​ര​ൻ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ IX 1236 ന​മ്പ​ർ വി​മാ​ന​ത്തി​ലാ​ണ് ഈ ​അ​സാ​ധാ​ര​ണ സം​ഭ​വം ന​ട​ന്ന​ത്. വി​മാ​നം റ​ൺ​വേ​യി​ലൂ​ടെ നീ​ങ്ങു​മ്പോ​ൾ നി​ര​വ​ധി യാ​ത്ര​ക്കാ​ർ സീ​റ്റു​ക​ളി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റു​നി​ൽ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. “വി​മാ​നം ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴും യാ​ത്ര​ക്കാ​ർ എ​ഴു​ന്നേ​റ്റു​നി​ൽ​ക്കു​ക​യാ​ണ്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്താ​ണ്?” എ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് അ​മി​താ​വ ദാ​സ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് രം​ഗ​ത്തെ​ത്തി. ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ക​മ്പ​നി, യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് ത​ങ്ങ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും എ​ല്ലാ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും സു​ര​ക്ഷാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ചാ​ണ് വി​മാ​നം…

Read More

അ​പ​ക​ട​യാ​ത്ര! സ്കൂ​ട്ട​റി​നു പി​ന്നി​ലെ ഇ​രു​മ്പ് കൂ​ട്ടി​ൽ 5 കു​ട്ടി​ക​ൾ, മു​ന്നി​ൽ മ​റ്റൊ​രാ​ൾ; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ, വ്യാ​പ​ക പ്ര​തി​ഷേ​ധം

ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കാ​റ്റി​ൽ​പ്പ​റ​ത്തി​കൊ​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ ഘ​ടി​പ്പി​ച്ച ഇ​രു​മ്പ് കൂ​ട്ടി​ൽ കു​ട്ടി​ക​ളെ ഇ​രു​ത്തി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യാ​ത്ര ചെ​യ്ത സം​ഭ​വ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു-​ന​ഞ്ച​ൻ​ഗു​ഡ് റോ​ഡി​ലാ​ണ് സം​ഭ​വം. ടി​വി​എ​സ് എ​ക്സ്എ​ൽ സ്കൂ​ട്ട​റി​നു പി​ന്നി​ൽ പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച ക​മ്പി​വ​ല കൂ​ട്ടി​ലാ​ണ് അ​ഞ്ച് കു​ട്ടി​ക​ളെ ഇ​രു​ത്തി​യി​രു​ന്ന​ത്. കൂ​ടാ​തെ, ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ആ​ളു​ടെ മു​ന്നി​ലാ​യി മ​റ്റൊ​രു കു​ട്ടി​യും ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ങ്കി​ലും, കു​ട്ടി​ക​ൾ​ക്ക് യാ​തൊ​രു​വി​ധ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ‘സ​നാ​ത​ൻ ക​ന്ന​ഡ’ എ​ന്ന എ​ക്സ് ഹാ​ൻ​ഡി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. വാ​രാ​ന്ത്യ​മാ​യ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം തി​ര​ക്കേ​റി​യ ഊ​ട്ടി പ്ര​ധാ​ന പാ​ത​യി​ലാ​യി​രു​ന്നു ഈ ​ജീ​വ​ൻ​പ​ണ​യം വെ​ച്ചു​ള്ള യാ​ത്ര. ‘കോ​ഴി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തു പോ​ലെ​യാ​ണ് കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ൽ ഇ​രു​ത്തി​യി​രി​ക്കു​ന്ന​ത്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള അ​മ​ർ​ഷ​മാ​ണ്…

Read More

സി​എം​ആ​ർ​എ​ൽ എ​ക്സാ​ലോ​ജി​ക് ‘മാ​സ​പ്പ​ടി’ കേ​സി​ൽ സ്വ​ത​ന്ത്ര​ സം​സ്ഥാ​ന ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ൻ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ർ​എ​ൽ എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘മാ​സ​പ്പ​ടി’ കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ത്തി​ന്മേ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ ടി. ​വീ​ണ, മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​മെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ഇ​ഡി ന​ൽ​കി​യ വി​വ​ര​ങ്ങ​ളി​ൽ തെ​ളി​വു​ക​ളു​ണ്ടെ​ങ്കി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​മെ​ന്നാ​ണ് വി​ജി​ല​ൻ​സി​നും സ​ർ​ക്കാ​രി​നും എ​ജി ന​ൽ​കി​യ നി​ർ​ദേ​ശം. മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ത​മ്മി​ൽ ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ രീ​തി​യെ​ക്കു​റി​ച്ച് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. ഇ​ഡി​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യി സം​സ്ഥാ​ന ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

Read More