മൂ​വാ​റ്റു​പു​ഴ മാ​റാ​ടി​യി​ൽ വ​ന്‍ മ​ണ്ണി​ടി​ച്ചി​ല്‍; കാ​യ​നാ​ട് നി​വാ​സി​ക​ള്‍ ഭീ​തി​യി​ല്‍; അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം

മൂ​വാ​റ്റു​പു​ഴ: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​യ​നാ​ട് ശൂ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം വ​ന്‍ മ​ണ്ണി​ടി​ച്ചി​ല്‍. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്. 14-ാം വാ​ര്‍​ഡി​ല്‍ കാ​യ​നാ​ടി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പാ​റ​മ​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ന്നി​ന്‍ ചെ​രി​വി​ലെ ക​ളി​മ​ണ്ണും കൂ​റ്റ​ന്‍ പാ​റ​ക്ക​ഷ​ണ​ങ്ങ​ളും താ​ഴെ​യു​ള്ള വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് കു​ത്തി​യൊ​ലി​ച്ച് പ​തി​ക്കു​ക​യാ​യി​രു​ന്നു.

മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​മേ​ഖ​ല​യ്ക്ക് സ​മീ​പം മു​പ്പ​തി​ലേ​റെ പാ​റ​മ​ട​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​വ​യി​ലെ​യെ​ല്ലാം പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കി​ലും ക​ന​ത്ത മ​ഴ​യി​ല്‍ വ​ന്‍​തോ​തി​ല്‍ വെ​ള്ളം നി​റ​ഞ്ഞ് ക​ര​ക​വി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ഏ​തു നി​മി​ഷ​വും പൊ​ട്ടി​ത്തെ​റി​ക്കാ​വു​ന്ന ‘ജ​ല​ബോം​ബു​ക​ള്‍’ പോ​ലെ​യാ​ണ് പാ​റ​മ​ട​ക​ള്‍ നി​ല്‍​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​റ​മ​ട​ക​ളു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ ത​ക​ര്‍​ന്നാ​ല്‍ സ​മീ​പ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യും കൃ​ഷി​യി​ട​ങ്ങ​ളും പൂ​ര്‍​ണ്ണ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. പ്ര​ദേ​ശ​ത്തെ ദു​ര​ന്ത സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് കാ​യ​നാ​ട് നി​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്ത​ണ​മെ​ന്നും അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment