കോ​ട്ട​യ​ത്തെ ആ​കാ​ശ​പ്പാ​ത​യ്ക്ക് വീ​ണ്ടും ജീ​വ​ൻ​വ​യ്ക്കു​ന്നു; ഉ​ന്ന​ത​ത​ല യോ​ഗം ബു​ധ​നാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തെ ആ​കാ​ശ​പ്പാ​ത​യു​ടെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ബു​ധ​നാ​ഴ്ച നി​യ​മ​സ​ഭാ കോം​പ്ല​ക്സി​ൽ ചേ​രും.

വൈ​കു​ന്നേ​രം മൂ​ന്നി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഗ​താ​ഗ​ത, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ആ​കാ​ശ​പ്പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​രു​ന്ന നാ​ലാ​മ​ത്തെ യോ​ഗ​മാ​ണി​ത്. സ്പീ​ക്ക​റു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ആ​ർ​ക്കി​ടെ​ക്ച​റ​ൽ വി​ഭാ​ഗം പ​ദ്ധ​തി​യു​ടെ പു​തു​ക്കി​യ രൂ​പ​രേ​ഖ ഇ​തി​ന​കം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് പു​തി​യ രൂ​പ​രേ​ഖ​യി​ൽ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​കാ​ശ​പ്പാ​ത​യു​ടെ റൗ​ണ്ട് നി​ർ​മി​ക്കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ തി​രു​ന​ക്ക​ര മൈ​താ​നം, ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് മു​നി​സി​പ്പ​ൽ ബി​ൽ​ഡിം​ഗ് വ​ഴി ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ​ത്തും. മു​നി​സി​പ്പ​ൽ ബി​ൽ​ഡിം​ഗി​ന് സ​മീ​പ​ത്തെ ഓ​പ്പ​ൺ സ്പേ​സി​ന​ടു​ത്തും സി​എ​സ്ഐ കോം​പ്ല​ക്സ് ഭാ​ഗ​ത്തും സ്റ്റെ​യ​ർ​കേ​സും ലി​ഫ്റ്റും ഒ​രു​ക്കും.

മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​കാ​ശ​പ്പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള സൗ​ക​ര്യ​വും പ​ദ്ധ​തി​യി​ലു​ണ്ട്. ആ​ദ്യ ര​ണ്ട് ഘ​ട്ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ഒ​രേ​സ​മ​യം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. പ​തി​നെ​ട്ട് മാ​സ​ത്തി​ന​കം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സ്ഥ​ലം എം​എ​ൽ​എ​കൂ​ടി​യാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment