ജ​ന​വാ​സമേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ; ന​ശി​പ്പി​ച്ച​ത് ഏ​ക്ക​ർ​ക​ണ​ക്കി​നു ക​പ്പ​കൃ​ഷി

പ​റ​ത്താ​നം: ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൂ​ട്ട​മാ​യെ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് പ​റ​ത്താ​നം പു​റം​മു​ട്ടി മേ​ഖ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച​ത്.

വ​ട​ക്കേ​ത​കി​ടി​യേ​ൽ പി.​സി. ആ​ന്‍റ​ണി, മു​തു​പ്ലാ​ക്ക​ൽ അ​നി​ൽ കു​ര്യ​ൻ, ആ​ന്‍റോ പ​റ​ത്താ​നം, ബി​ജു ക​രി​മ്പ​ന​യ്ക്ക​ൽ, വി.​സി. ദേ​വ​സ്യ വ​ട​ക്കേ​ത​കി​ടി​യേ​ൽ, സാ​ബു അ​ട​മ്പ​ക​ല്ലേ​ൽ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. അ​നി​ൽ കു​ര്യ​ൻ, ആ​ന്‍റോ എ​ന്നി​വ​ർ പാ​ട്ട​ത്തി​നെ​ടു​ത്ത ഒ​രേ​ക്ക​ർ സ്ഥ​ല​ത്തെ 1200 ൽ​പ​രം മൂ​ട് ക​പ്പ കുത്തി ന​ശി​പ്പി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാണ് ഇ​വ​ർ​ക്കു​ണ്ടാ​യി​രി​ക്കു​ന്നത്.

ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തും ലോ​ണെ​ടു​ത്തും ന​ട​ത്തി​യ ക​പ്പ​കൃ​ഷി പൂ​ർ​ണ​മാ​യും കാ​ട്ടു​പ​ന്നി​ക​ൾ ത​ക​ർ​ത്ത​തോ​ടെ ക​ർ​ഷ​ക​ർ വ​ലി​യ ക​ട​ക്കെ​ണി​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ഭൂ​മി​യു​ടെ പാ​ട്ട​ത്തു​ക കൊ​ടു​ക്കാ​ൻ പോ​ലും മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ക​ണ്ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. സ​മീ​പ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക​ളും വ്യാ​പ​ക​മാ​യി കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ത​ക​ർ​ത്തി​ട്ടു​ണ്ട്. എ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ത്തെ ക​പ്പ, വാ​ഴ, തെ​ങ്ങ്, റ​ബ​ർ അ​ട​ക്ക​മു​ള്ള കൃ​ഷി​ക​ൾ കു​ത്തി​മ​റി​ച്ച് ന​ശി​പ്പി​ച്ചു.

കൃ​ഷി ഉ​പ​ജീ​വ​ന​മാ​ക്കി​യ​വ​രാ​ണ് പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ ആ​ളു​ക​ളും. കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ മു​ന്നോ​ട്ടു​ പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ മ​നു​ഷ്യ​ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. പ​ല​രു​ടെ​യും വീ​ട്ടു​മു​റ്റ​ത്തെ കൃ​ഷി​ക​ൾ വ​രെ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. ഇ​തോ​ടെ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും പ​ല​രും ഭ​യ​പ്പെ​ടു​ക​യാ​ണ്.

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​യി മാ​റു​ക​യും ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment