ഇ​നി വി​ശ്ര​മ ജീ​വി​തം… പ​തി​നൊ​ന്നു​വ​ര്‍​ഷ​ത്തെ സേ​വ​നം: ലേ​ഖ​യ്ക്ക് സ്‌​നേ​ഹ​നി​ര്‍​ഭ​ര യാ​ത്ര​യ​യ​പ്പ്

കൊ​ച്ചി: പ​തി​നൊ​ന്നു വ​ര്‍​ഷ​ത്തെ വി​ശ്വ​സ്ത സേ​വ​ന​ത്തി​ന് ശേ​ഷം കൊ​ച്ചി സി​റ്റി പൊ​ലി​സി​ന്‍റെ ഡോ​ഗ് സ്‌​ക്വാ​ഡി​ല്‍ നി​ന്ന് വി​ര​മി​ച്ച സ്‌​നി​ഫ​ര്‍ ഡോ​ഗ് ലേ​ഖ​യ്ക്ക് (ബോ​ബി) സ്‌​നേ​ഹ​നി​ര്‍​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ്. തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പാ​ല​സ് എ​ആ​ര്‍ ക്യാ​മ്പി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കൊ​ച്ചി സി​റ്റി ഡി​എ​ച്ച്ക്യു ക​മാ​ന്‍​ഡ​ന്റ് വി. ​സു​രേ​ഷ് ബാ​ബു ലേ​ഖ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

കെ9 ​ഡോ​ഗ് സ്‌​ക്വാ​ഡി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ സേ​നാം​ഗ​ങ്ങ​ള്‍ ലേ​ഖ​യ്ക്ക് ഔ​ദ്യോ​ഗി​ക സ​ല്യൂ​ട്ട് ന​ല്‍​കി​യാ​ണ് യാ​ത്ര​യ​യ​ച്ച​ത്. കെ​എ​പി 1 അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ന്‍റ് റോ​യി, ഡി​എ​ച്ച്ക്യു ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍, ലേ​ഖ​യു​ടെ ഹാ​ന്‍​ഡ്‌​ല​ര്‍​മാ​രാ​യ എ​സ്പി​ഒ​മാ​രാ​യ പി.​ആ​ര്‍. റി​ജു, നി​ഖി​ല്‍ സേ​വ്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ര്‍​ന്നാ​ണ് ലേ​ഖ സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച​ത്. ഇ​നി തൃ​ശൂ​ര്‍ കേ​ര​ള പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ റി​ട്ട​യ​ര്‍​മെ​ന്‍റ് ഹോ​മാ​യ ‘വി​ശ്രാ​ന്തി’​യി​ലാ​ണ് ലേ​ഖ​യു​ടെ തു​ട​ര്‍​ജീ​വി​തം.

ലാ​ബ്ര​ഡോ​ര്‍ ഇ​ന​ത്തി​ല്‍​പ്പെ​ട്ട ലേ​ഖ വി​വി​ഐ​പി സ​ന്ദ​ര്‍​ശ​ന​ങ്ങ​ളി​ലെ അ​തീ​വ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ര്‍​ണാ​യ​ക ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന നി​ര​വ​ധി വി​വി​ഐ​പി ഡ്യൂ​ട്ടി​ക​ളി​ലും എ​ക്‌​സ്പ്ലോ​സീ​വ് ഡി​റ്റ​ക്ഷ​ന്‍ വി​ഭാ​ഗ​ത്തി​ലും ലേ​ഖ സു​ര​ക്ഷാ ചു​മ​ത​ല നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്. പ​തി​നൊ​ന്നു​വ​ര്‍​ഷ​ത്തെ സ​മ​ര്‍​പ്പി​ത സേ​വ​ന​ത്തി​നൊ​ടു​വി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ്‌​നേ​ഹ​വും ആ​ദ​ര​വും ഏ​റ്റു​വാ​ങ്ങി​യാ​ണ് ലേ​ഖ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തോ​ട് വി​ട പ​റ​ഞ്ഞ​ത്.

Related posts

Leave a Comment