“100% ഓർഗാനിക്’ എന്ന് പായ്ക്കറ്റിനു മുകളിൽ എഴുതിയിരിക്കുന്നതു കണ്ട് നമ്മൾ പലപ്പോഴും ഉത്പന്നങ്ങൾ വാങ്ങാറുണ്ട്. എന്നാൽ വെറുതെ ഒരു ലേബൽ ഉള്ളതുകൊണ്ടു മാത്രം ഒരു ഉത്പന്നം പൂർണമായും ഓർഗാനിക് ആകണമെന്നില്ല.
യഥാർത്ഥ വസ്തുത എന്താണ്?
യഥാർഥ ഓർഗാനിക് ഉത്പന്നങ്ങൾക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് മുദ്രകൾ (Logos) ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഔദ്യോഗിക മുദ്രകൾ നോക്കി മാത്രം ഇനി മുതൽ സാധനങ്ങൾ തിരഞ്ഞെടുക്കുക.
ഉത്പന്നങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാന മുദ്രകൾ താഴെ പറയുന്നവയാണ്
- ജൈവിക് ഭാരത് (The Jaivik Bharat): ഇന്ത്യയിലെ ജൈവ ഉത്പന്നങ്ങൾക്ക് നൽകുന്ന പ്രധാന ഔദ്യോഗിക മുദ്ര.
- ഇന്ത്യ ഓർഗാനിക് – എൻ.പി.ഒ.പി. (India Organic – NPOP): നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ നൽകുന്ന സർട്ടിഫിക്കേഷൻ.
- പി.ജി.എസ്. – ഇന്ത്യ ഓർഗാനിക് (PGS – India Organic): പാർട്ടിസിപ്പേറ്ററി ഗ്യാരന്റി സിസ്റ്റം വഴി സാക്ഷ്യപ്പെടുത്തിയ ഓർഗാനിക് ഉത്പന്നങ്ങൾക്കുള്ള മുദ്ര.
ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കാൻ ശരിയായ ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞ് വാങ്ങാം.
വിവരങ്ങൾ – കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി, കേരളം
