കു​ടും​ബ​മ​റി​യാ​തെ വ​യ​ലി​ൽ കു​ഴി​ച്ചി​ട്ട 5 ല​ക്ഷം രൂ​പ ചി​ത​ൽ തി​ന്നു; ക​ർ​ഷ​ക​ന് ന​ഷ്ടം, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച് ദൃ​ശ്യ​ങ്ങ​ൾ

രാ​ജ​സ്ഥാ​നി​ലെ ബ​ളോ​ത്ര ജി​ല്ല​യി​ൽ, വീ​ടു​പ​ണി​ക്കാ​യി സൂ​ക്ഷി​ച്ച 5 ല​ക്ഷം രൂ​പ വ​യ​ലി​ൽ കു​ഴി​ച്ചി​ട്ട ക​ർ​ഷ​ക​ന് വ​ൻ തി​രി​ച്ച​ടി. പ​ച്പ​ദ്ര സ്വ​ദേ​ശി​യാ​യ മം​ഗീ​ല​ലാ​ൽ മേ​ഘ്‌​വാ​ൾ എ​ന്ന ക​ർ​ഷ​ക​നാ​ണ് സ്ഥ​ലം വി​റ്റു​കി​ട്ടി​യ തു​ക കു​ടും​ബാം​ഗ​ങ്ങ​ൾ ചെ​ല​വാ​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി സ്വ​ന്തം വ​യ​ലി​ൽ കു​ഴി​ച്ചി​ട്ട​ത്. ചി​ത​ൽ തി​ന്ന് ന​ശി​ച്ച 500 രൂ​പ നോ​ട്ടു​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

രാ​ത്രി​യു​ടെ മ​റ​വി​ൽ 10 ബി​ഗ വ​രു​ന്ന കൃ​ഷി​ഭൂ​മി​യി​ൽ പ​ണം കു​ഴി​ച്ചി​ട്ടെ​ങ്കി​ലും, പി​ന്നീ​ട് ആ​വ​ശ്യ​മാ​യി വ​ന്ന​പ്പോ​ൾ ക​ർ​ഷ​ക​ന് സ്ഥ​ലം ഓ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ദി​വ​സ​ങ്ങ​ളോ​ളം തി​ര​ഞ്ഞി​ട്ടും പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​ദ്ദേ​ഹം കു​ടും​ബ​ത്തോ​ട് വി​വ​രം പ​റ​ഞ്ഞു. എ​ന്നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ തി​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​ടു​ത്തി​ടെ പെ​യ്ത മ​ഴ​യ്ക്ക് ശേ​ഷം വി​ത​യ്ക്കാ​നാ​യി ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് നി​ലം ഉ​ഴു​ത​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് ബാ​ഗ് പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന് ക​ർ​ഷ​ക​ന്‍റെ ഭാ​ര്യ​യും മ​ക​നും ബാ​ഗ് തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് 500 രൂ​പ​യു​ടെ നോ​ട്ടു​ക​ളെ​ല്ലാം ചി​ത​ൽ തി​ന്ന് പൂ​ർ​ണ​മാ​യും ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബാ​ങ്കു​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും നോ​ട്ടു​ക​ളു​ടെ അ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ ജ​യ്പൂ​രി​ലെ ബാ​ങ്കി​ലെ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു. എ​ന്നാ​ൽ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം ജ​യ്പൂ​രി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കു​ടും​ബം. ത​ക​ർ​ന്ന നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മം​ഗീ​ല​ലാ​ൽ.

 

 

Related posts

Leave a Comment