അ​മ്മ​യു​ടെ അ​ശ്ര​ദ്ധ, റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കു​ഞ്ഞ് പാ​ല​ത്തി​ന്‍റെ അ​രി​കി​ലേ​ക്ക് ഇ​ഴ​ഞ്ഞു​നീ​ങ്ങി; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് അജ്ഞാതന്‍റെ ഇടപെടലിൽ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന തി​ര​ക്കി​ൽ കു​ഞ്ഞി​നെ ശ്ര​ദ്ധി​ക്കാ​തി​രു​ന്ന അ​മ്മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​ക്കെ​തി​രെ ഓ​ൺ​ലൈ​നി​ൽ ക​ടു​ത്ത അ​മ​ർ​ഷം പു​ക​യു​ന്നു. പാ​ല​ത്തി​ന്‍റെ അ​രി​കി​ലേ​ക്ക് കു​ഞ്ഞ് അ​പ​ക​ട​ക​ര​മാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ എ​ക്സ്, ഇ​ൻ​സ്റ്റാ​ഗ്രാം തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ൽ യു​വ​തി ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ സ്വ​ന്തം റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ മു​ഴു​കി​യി​രി​ക്കു​മ്പോ​ൾ, പു​റ​കി​ലൂ​ടെ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ കു​ഞ്ഞ് പാ​ല​ത്തി​ന്‍റെ അ​റ്റ​ത്തേ​ക്ക് അ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ വ​ഴി​പോ​ക്ക​നാ​യ ഒ​രു വ്യ​ക്തി ത​ത്ക്ഷ​ണം ഇ​ട​പെ​ട്ട് കു​ഞ്ഞി​നെ വേ​ഗ​ത്തി​ൽ വാ​രി​യെ​ടു​ത്ത​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ലൈ​ക്കു​ക​ൾ​ക്കും ക​മ​ന്‍റു​ക​ൾ​ക്കും വേ​ണ്ടി സ്വ​ന്തം കു​ട്ടി​ക​ളു​ടെ ജീ​വ​ൻ പ​ണ​യം വെ​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ മ​നോ​ഭാ​വ​ത്തെ നി​ര​വ​ധി ആ​ളു​ക​ൾ വി​മ​ർ​ശി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും കു​ട്ടി​ക​ളെ ഒ​റ്റ​യ്ക്ക് വി​ടു​മ്പോ​ഴു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും വ​ലി​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന്‍റെ കൃ​ത്യ​മാ​യ സ്ഥ​ല​മോ തീ​യ​തി​യോ വ്യ​ക്ത​മ​ല്ല. ഇ​ത്ത​രം വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കു​മ്പോ​ൾ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ളു​ടെ അ​ശ്ര​ദ്ധ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു

 

Related posts

Leave a Comment