പ്ര​ള​യ​ത്തി​ന് മേ​ൽ ഇ​ടി​ത്തീ​യാ​യി വി​ല​ക്ക​യ​റ്റ​വും… സെ​ഞ്ചു​റി​യ​ടി​ച്ച് ഞാ​ലി​പ്പൂ​വ​ൻ; ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ച്ച​ക്ക​റി വി​ല​യും കു​തി​ക്കു​ന്നു; ആ​ശ​ങ്ക​യോ​ടെ വീ​ട്ട​മ്മ​മാ​ർ

കു​റ​വി​ല​ങ്ങാ​ട്: ഒ​രു കി​ലോ ഞാ​ലി​പ്പൂ​വ​ൻ പ​ഴ​ത്തി​ന് വി​ല 100 പി​ന്നി​ട്ടു. മ​ഴ ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ പ​ച്ച​ക്ക​റി​യി​ന​ങ്ങ​ൾ​ക്കും പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും വി​ല വ​ലി​യ രീ​തി​യി​ൽ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ട​ൻ ഞാ​ലി​പ്പൂ​വ​ന് വി​ല ഇ​തി​ലും കൂ​ടു​ത​ലാ​ണ്.

ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​പ​ണി​യി​ൽ വ​ലി​യ കു​തി​ച്ചു​ക​യ​റ്റം ഉ​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് ഞാ​ലി​പ്പൂ​വ​ൻ വി​ല വ​ൻ​തോ​തി​ൽ ഉ​യ​രു​ന്ന​ത്.

പാ​ള​യം​കോ​ട​ൻ, പൂ​വ​ൻ, റോ​ബ​സ്റ്റ ഇ​ന​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ ക​ട​യി​ൽ എ​ത്തി​യാ​ൽ കീ​ശ കാ​ലി​യാ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Related posts

Leave a Comment