ആ​രെ​ങ്കി​ലും ഒ​ന്ന് ര​ക്ഷി​ക്കൂ…ഗംഗയിലെ കുത്തൊഴുക്കിൽ വീണ അനിയന്‍റെ നിലവിളി കേട്ട് പകച്ച് നിന്ന് സഹോദരൻ; നൊ​മ്പ​ര​മാ​യി ഈ ​രം​ഗം!

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്‌​രി ഗ​ഡ്‌​വാ​ൾ ജി​ല്ല​യി​ലെ ദേ​വ​പ്ര​യാ​ഗി​ൽ കാ​ൻ​വാ​ർ യാ​ത്ര​യ്ക്കി​ടെ ഉ​ണ്ടാ​യ ദാ​രു​ണ സം​ഭ​വ​ത്തി​ൽ വ​ൻ ആ​ഘാ​ത​ത്തി​ൽ ഒ​രു കു​ടും​ബം. ഗം​ഗാ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ള​യ സ​ഹോ​ദ​ര​ൻ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ന്ന​ത് നോ​ക്കി​നി​ൽ​ക്കാ​ൻ മാ​ത്ര​മേ ജ്യേ​ഷ്ഠ​ന് സാ​ധി​ച്ചു​ള്ളൂ.

ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് അ​നു​ജ​ൻ അ​ക​ന്നു​പോ​കു​ന്ന​ത് ക​ണ്ട്, “ആ​രെ​ങ്കി​ലും എ​ന്‍റെ അ​നി​യ​നെ ര​ക്ഷി​ക്കൂ, 5 ല​ക്ഷം രൂ​പ വേ​ണ​മെ​ങ്കി​ലും ത​രാം” എ​ന്ന് ക​ര​ഞ്ഞു​നി​ല​വി​ളി​ക്കു​ന്ന സ​ഹോ​ദ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നൊ​മ്പ​ര​മാ​യി മാ​റു​ക​യാ​ണ്. ശ​നി​യാ​ഴ്ച​യാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്.

കു​ളി​ക്കാ​നി​റ​ങ്ങി​യ ക​ൻ​വാ​രി​യ പെ​ട്ടെ​ന്ന് ന​ദി​യു​ടെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തീ​ര​ത്തു​ണ്ടാ​യി​രു​ന്ന ചേ​ട്ട​ൻ ആ​ളു​ക​ളോ​ട് സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ന​ദി​യി​ലെ കു​ത്തൊ​ഴു​ക്ക് കാ​ര​ണം ആ​ർ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ ക​ൺ​മു​ന്നി​ൽ വെ​ച്ച് അ​നു​ജ​ൻ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ന്ന​ത് നോ​ക്കി​നി​ൽ​ക്കാ​ൻ മാ​ത്ര​മേ ആ ​ജ്യേ​ഷ്ഠ​ന് ക​ഴി​ഞ്ഞു​ള്ളൂ.

അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​തും ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​രു​തെ​ന്ന് അ​ധി​കൃ​ത​ർ തീ​ർ​ത്ഥാ​ട​ക​ർ​ക്ക് നി​ര​ന്ത​രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ർ​പ്പി​ക്കാ​നാ​യി ഗം​ഗാ​ജ​ലം ശേ​ഖ​രി​ക്കാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ പ​ങ്കെ​ടു​ക്കു​ന്ന വാ​ർ​ഷി​ക തീ​ർ​ത്ഥാ​ട​ന​മാ​ണ് കാ​ൻ​വാ​ർ യാ​ത്ര.

 

Related posts

Leave a Comment