നാ​ട്ടു​കാ​രു​ടെ ര​ഹ​സ്യം വി​റ്റ് ജീ​വി​ക്കു​ന്ന സ്ത്രീ! ​ഗോ​സി​പ്പ് പ​റ​ഞ്ഞ് സ​ന്പാ​ദി​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ, അ​യ​ൽ​ക്കാ​രു​ടെ സ്വ​കാ​ര്യ​ത വി​റ്റ് ജീ​വി​ക്കു​ന്ന 67കാ​രി​യു​ടെ വി​ചി​ത്ര ബി​സി​ന​സ് ഐ​ഡി​യ വൈ​റ​ൽ!

കൊ​ളം​ബി​യ​യി​ലെ ആ​ർ​മേ​നി​യ സ്വ​ദേ​ശി​യാ​യ 67കാ​രി മി​റി​യം അ​യ​ൽ​പ​ക്ക​ങ്ങ​ളി​ലെ ഗോ​സി​പ്പു​ക​ൾ വി​റ്റ് വ​രു​മാ​ന​മു​ണ്ടാ​ക്കി വ്യ​ത്യ​സ്ത​മാ​യി ലോ​ക​ശ്ര​ദ്ധ നേ​ടു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ൾ, പ്ര​ണ​യ​ങ്ങ​ൾ, ത​ർ​ക്ക​ങ്ങ​ൾ എ​ന്നി​വ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് പ​ണം വാ​ങ്ങി പ​ങ്കു​വെ​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.

ഈ ​വി​ചി​ത്ര ബി​സി​ന​സി​ന് കൃ​ത്യ​മാ​യ റേ​റ്റ് കാ​ർ​ഡും മി​റി​യ​ത്തി​നു​ണ്ട്. സാ​ധാ​ര​ണ ഗോ​സി​പ്പു​ക​ൾ​ക്ക് 2,000 മു​ത​ൽ 3,000 കൊ​ളം​ബി​യ​ൻ പെ​സോ വ​രെ​യും (ഏ​ക​ദേ​ശം 40 മു​ത​ൽ 60 ഇ​ന്ത്യ​ൻ രൂ​പ), ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന തു​ക​യു​മാ​ണ് ഇ​വ​ർ ഈ​ടാ​ക്കു​ന്ന​ത്. ആ​ളു​ക​ളു​ടെ ഫോ​ട്ടോ​ക​ളും അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ വി​വ​ര​ങ്ങ​ളും കു​റി​ച്ചു​വെ​ക്കു​ന്ന ഒ​രു പ്ര​ത്യേ​ക ബോ​ർ​ഡും ഇ​വ​രു​ടെ വീ​ട്ടി​ലു​ണ്ട്.

സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ചി​ല നാ​ട്ടു​കാ​ർ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും, ക​ഥ​ക​ൾ അ​റി​യാ​നു​ള്ള ആ​കാം​ക്ഷ കാ​ര​ണം ആ​ളു​ക​ൾ വീ​ണ്ടും ത​ന്നി​ലേ​ക്ക് ത​ന്നെ എ​ത്തു​ന്നു എ​ന്ന് മി​റി​യം പ​റ​യു​ന്നു. ദി​നം​പ്ര​തി​യു​ള്ള വീ​ട്ടു​ചെ​ല​വു​ക​ൾ​ക്ക് ഈ ​വ​രു​മാ​നം ധാ​രാ​ള​മാ​ണെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Related posts

Leave a Comment