പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ളി​മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി; മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ത​ച്ച​മ്പാ​റ: പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കു​ളി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​ന്ന​ങ്കോ​ട് പാ​ല​ക്ക​ണി വീ​ട്ടി​ൽ റ​ഷീ​ദ്-​സാ​ബി​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ റി​ദ ഫാ​ത്തി​മ​യാ​ണ് (16) ജീ​വ​നൊ​ടു​ക്കി​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30-ഓ​ടെ​യാ​ണ് സം​ഭ​വം. കു​ളി​ക്കാ​നാ​യി ക​യ​റി​യ റി​ദ​യെ ഏ​റെ നേ​രം ക​ഴി​ഞ്ഞും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ളി​മു​റി​ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ത​ച്ച​മ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ത​ച്ച​മ്പാ​റ ദേ​ശ​ബ​ന്ധു സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് റി​ദ. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Related posts

Leave a Comment