അ​വി​ഹി​ത ബ​ന്ധ​ത്തി​ലൂ​ടെ കാ​മു​കി ഗ​ർ​ഭി​ണി​യാ​യി; ത​ന്‍റെ കു​ടും​ബം ത​ക​രാ​തി​രി​ക്കാ​ൻ യു​വ​തി​യെ കൊ​ന്ന് കു​ള​ത്തി​ൽ താ​ഴ്ത്തി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

ഇ​ടു​ക്കി: പാ​മ്പാ​ടും​പാ​റ​യി​ൽ എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി കാ​പ്പി​ത്തോ​ട്ട​ത്തി​ലെ കു​ള​ത്തി​ൽ ക​ല്ലു​കെ​ട്ടി​ത്താ​ഴ്ത്തി​യ കേ​സി​ൽ എ​സ്റ്റേ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി. തൊ​ടു​പു​ഴ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ വാ​ദം കേ​ട്ട​ത്.
ക​ണ്ണ​മു​ണ്ട ഏ​ല​ത്തോ​ട്ട​ത്തി​ലെ സൂ​പ്പ​ർ​വൈ​സ​റാ​യ മാ​ത്യു ദേ​വ​സ്യ (ത​ങ്ക​ച്ച​ൻ – 63) ആ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് ജ​ഡ്ജി സ​നു എ​സ്. പ​ണി​ക്ക​ർ വി​ധി​ച്ച​ത്. കേ​സി​ൽ പ്ര​തി​ക്കു​ള്ള ശി​ക്ഷ ഈ ​മാ​സം 18-ന് ​പ്ര​ഖ്യാ​പി​ക്കും.

2012 ജ​നു​വ​രി മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യും മാ​ത്യു ദേ​വ​സ്യ​യും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് യു​വ​തി ഗ​ർ​ഭി​ണി​യാ​യി. മാ​ത്യു​വി​ന് ഭാ​ര്യ​യും കു​ട്ടി​ക​ളു​മു​ള്ള​തി​നാ​ൽ, യു​വ​തി പ്ര​സ​വി​ച്ചാ​ൽ ത​ന്‍റെ കു​ടും​ബ​ജീ​വി​തം ത​ക​രു​മെ​ന്നും സ​മൂ​ഹ​ത്തി​ലെ സ​ത്‌​പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​കു​മെ​ന്നു​മു​ള്ള ഭ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

സം​ഭ​വ​ദി​വ​സം ജോ​ലി​ക്കെ​ന്നു പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ യു​വ​തി​യെ മാ​ത്യു പാ​മ്പാ​ടും​പാ​റ ആ​ന​കു​ത്തി​ഭാ​ഗ​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന് നേ​ര​ത്തെ വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ക​യ​റും പ​ടു​ത​യും ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ കു​ടു​ക്കി ശ്വാ​സം​മു​ട്ടി​ച്ചാ​ണ് ഇ​യാ​ൾ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പ​ടു​ത​യി​ൽ പൊ​തി​ഞ്ഞ് ക​ല്ലു​കെ​ട്ടി കു​ള​ത്തി​ൽ താ​ഴ്ത്തു​ക​യാ​യി​രു​ന്നു. യു​വ​തി തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ക​ട്ട​പ്പ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി മാ​ത്യു ദേ​വ​സ്യ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു.

ജ​നു​വ​രി 14-ന് ​തോ​ട്ട​ത്തി​ലെ കു​ള​ത്തി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ വ​ണ്ട​ൻ​മേ​ട് പോ​ലീ​സി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യു​വ​തി​യു​ടെ​യും പൊ​ക്കി​ൾ​ക്കൊ​ടി അ​റ്റു​പോ​കാ​ത്ത ശി​ശു​വി​ന്‍റെ​യും ജ​ഡ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ദൃ​ക്‌​സാ​ക്ഷി​ക​ൾ ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും ശാ​സ്ത്രീ​യ​തെ​ളി​വു​ക​ളു​മാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ക​ട്ട​പ്പ​ന സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ റെ​ജി എം. ​കു​ന്നി​പ്പ​റ​മ്പ​നാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ജി​ല്ലാ പ്രോ​സി​ക്യൂ​ട്ട​ർ എ​സ്.​എ​സ്. സ​നീ​ഷ് ഹാ​ജ​രാ​യി. കേ​സി​ൽ 32 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 52 രേ​ഖ​ക​ളും 23 തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment