അത്തം പത്തിനു തിരുവോണം: പൂ​ക്ക​ളു​ടെ വി​ല ഈ ഓണത്തിന് സാ​ധാ​ര​ണ​ക്കാ​രു​ടെ പോ​ക്ക​റ്റ് കാ​ലി​യാ​ക്കു​ന്നു

കൊ​ച്ചി: ഓ​ണ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് കൊ​ച്ചി​യി​ലെ പൂ​വി​പ​ണി സ​ജീ​വ​മാ​യി. അ​ത്ത​ത്തി​ന് മു​ന്നോ​ടി​യാ​യി പൂ​ക്ക​ള​മൊ​രു​ക്കാ​നു​ള്ള പൂ​ക്ക​ള്‍ തേ​ടി ആ​ളു​ക​ള്‍ വി​പ​ണി​യി​ലെ​ത്തി തു​ട​ങ്ങി​യ​തോ​ടെ വി​ല്‍​പ്പ​ന​ശാ​ല​ക​ളി​ല്‍ തി​ര​ക്കേ​റി. ചെ​ണ്ടു​മ​ല്ലി, ജ​മ​ന്തി, അ​ര​ളി, വാ​ടാ​മ​ല്ലി തു​ട​ങ്ങി​യ പൂ​ക്ക​ള്‍​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യു​ള്ള​ത്.

ഓ​ണ​പ്പൂ​ക്ക​ളു​ടെ വി​ല ഇ​ത്ത​വ​ണ സാ​ധാ​ര​ണ​ക്കാ​രു​ടെ പോ​ക്ക​റ്റ് കാ​ലി​യാ​ക്കു​ന്ന നി​ല​യി​ലാ​ണ്. ഓ​ണ​പ്പൂ​ക്ക​ള​ത്തി​ലെ പ്ര​ധാ​ന താ​ര​മാ​യ ചെ​ണ്ടു​മ​ല്ലി​ക്ക് ഓ​റ​ഞ്ച് നി​റ​ത്തി​ന് കി​ലോ​യ്ക്ക് 150 മു​ത​ല്‍ 300 രൂ​പ വ​രെ​യും മ​ഞ്ഞ നി​റ​ത്തി​ന് 150 മു​ത​ല്‍ 250 രൂ​പ വ​രെ​യു​മാ​ണ് വി​ല. വെ​ള്ള ജ​മ​ന്തി​ക്ക് 150 മു​ത​ല്‍ 700 രൂ​പ വ​രെ​യാ​ണ് വി​ല. ആ​സ്ട്രോ ബ്ലൂ, ​പി​ങ്ക് ജ​മ​ന്തി​ക​ള്‍​ക്ക് 400 മു​ത​ല്‍ 700 രൂ​പ വ​രെ​യും ഈ​ടാ​ക്കു​ന്നു​ണ്ട്.

വ​യ​ല​റ്റ് വാ​ടാ​മ​ല്ലി​ക്ക് 250 മു​ത​ല്‍ 350 രൂ​പ വ​രെ​യാ​ണ് വി​ല. പി​ങ്ക് അ​ര​ളി​ക്ക് 450 രൂ​പ മു​ത​ലാ​ണ്. ചു​വ​പ്പ് റോ​സാ​പ്പൂ​വി​ന് 400 മു​ത​ല്‍ 600 രൂ​പ വ​രെ​യും ഡ​ച്ച് റോ​സി​നും ഓ​റ​ഞ്ച് റോ​സി​നും 350 രൂ​പ​യു​മാ​ണ് വി​ല.

പൂ​ക്ക​ള​ത്തി​നൊ​പ്പം അ​ല​ങ്കാ​ര​ത്തി​നാ​വ​ശ്യ​മാ​യ ഇ​ല​ക​ള്‍​ക്കും ആ​വ​ശ്യ​ക്കാ​രു​ണ്ട്. പ​നീ​ര്‍ ലീ​ഫ് അ​ഥ​വാ ഗ്രീ​ന്‍ ലീ​ഫ് ഒ​രു കെ​ട്ടി​ന് 100 രൂ​പ​യും കി​ലോ​യ്ക്ക് 200 രൂ​പ​യു​മാ​ണ്. ബൊ​ക്കെ അ​ല​ങ്കാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കാ​മി​നി ലീ​ഫി​ന് 150 രൂ​പ മു​ത​ലാ​ണ് വി​ല. അ​ല​ങ്കാ​ര​ങ്ങ​ള്‍​ക്ക് മാ​ത്ര​മ​ല്ല, ഇ​വ ഇ​പ്പോ​ള്‍ പൂ​ക്ക​ള​ത്തി​ലും എ​ത്താ​റു​ണ്ട്.

ബം​ഗ​ളൂ​രു, കോ​യ​മ്പ​ത്തൂ​ര്‍, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കൊ​ച്ചി​യി​ലേ​ക്ക് പ്ര​ധാ​ന​മാ​യും പൂ​ക്ക​ള്‍ എ​ത്തു​ന്ന​ത്. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ​യും പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി വ​ന്‍​തോ​തി​ല്‍ പൂ​ക്ക​ള്‍ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ല​യും വി​പ​ണി​യി​ലെ തി​ര​ക്കും ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ഇ​തി​നി​ടെ മു​ല്ല​പ്പൂ​വി​നും വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഒ​രു മു​ഴ​ത്തി​ന് 40 രൂ​പ​യാ​യി​രു​ന്ന മു​ല്ല​യ്ക്ക് ഇ​ന്ന് 60 മു​ത​ല്‍ 80 രൂ​പ വ​രെ​യാ​ണ് വി​ല. പൂ​ക്ക​ള​ത്തി​ല്‍ മു​ല്ല​യ്ക്ക് വ​ലി​യ ഡി​മാ​ന്‍​ഡ് ഇ​ല്ലെ​ങ്കി​ലും ചി​ങ്ങ​മാ​സ​ത്തി​ലെ വി​വാ​ഹ​ങ്ങ​ള്‍​ക്കും ഓ​ണ​പ്പ​രി​പാ​ടി​ക​ള്‍​ക്കും മു​ല്ല​യ്ക്ക് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്. ഓ​ണ​ത്തി​ര​ക്ക് കൂ​ടു​ന്ന​തോ​ടെ പൂ​വി​പ​ണി​യി​ല്‍ വി​ല ഇ​നി​യും ഉ​യ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍.

Related posts

Leave a Comment