ക​ര​ടി​യെ എ​ഴു​ന്നേ​ൽ​പ്പി​ക്കാ​ൻ ‘ഫോ​ഗ് ഹോ​ൺ’; വി​നോ​ദ​സ​ഞ്ചാ​രി​ക്ക് വീ​ണ​ത് ല​ക്ഷ​ങ്ങ​ളു​ടെ പി​ഴ, സമൂഹ മാധ്യമങ്ങളിൽ വൈറൽ

തീ​ര​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന ധ്രു​വ​ക്ക​ര​ടി​യെ ക​പ്പ​ലി​ലെ ഫോ​ഗ് ഹോ​ൺ അ​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ച്ച ബോ​ട്ട് ഓ​പ്പ​റേ​റ്റ​ർ​ക്ക് ഭാ​രി​ച്ച പി​ഴ. നോ​ർ​വീ​ജി​യ​ൻ ആ​ർ​ക്കി​പെ​ലാ​ഗോ ആ​യ സ്വെ​ൽ​ബാ​ർ​ഡി​ലാ​ണ് സം​ഭ​വം. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ആ​ൾ​ക്ക് 50,000 നോ​ർ​വീ​ജി​യ​ൻ ക്രൗ​ൺ (ഏ​ക​ദേ​ശം 4.5 മു​ത​ൽ 5 ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ വ​രെ) ഗ​വ​ർ​ണ​റു​ടെ കാ​ര്യാ​ല​യം പി​ഴ ചു​മ​ത്തി.

ക​ട​ലി​ടു​ക്കി​ലൂ​ടെ ക​പ്പ​ലി​ൽ സ​ഞ്ച​രി​ക്ക​വേ​യാ​ണ് ക​ര​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന ധ്രു​വ​ക്ക​ര​ടി​യെ യാ​ത്രി​ക​ർ ക​ണ്ട​ത്. ക​ര​ടി​യു​ടെ ച​ല​ന​ങ്ങ​ൾ കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന വ്യ​ക്തി ഉ​റ​ക്കെ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന ഫോ​ഗ് ഹോ​ൺ മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഞെ​ട്ടി​യു​ണ​ർ​ന്ന ക​ര​ടി ഉ​ട​ൻ ത​ന്നെ അ​വി​ടെ​നി​ന്ന് ഓ​ടി​പ്പോ​യി.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ്വെ​ൽ​ബാ​ർ​ഡ് ഗ​വ​ർ​ണ​ർ ലാ​ർ​സ് ഫൗ​സ് ഉ​ട​ൻ ത​ന്നെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സ്വെ​ൽ​ബാ​ർ​ഡ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ധ്രു​വ​ക്ക​ര​ടി​ക​ളെ അ​നാ​വ​ശ്യ​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും പി​ന്തു​ട​രു​ന്ന​തും ആ​ക​ർ​ഷി​ക്കു​ന്ന​തും ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ്.

വ​ന്യ​ജീ​വി​ക​ളു​ടെ സ്വാ​ഭാ​വി​ക പെ​രു​മാ​റ്റ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്താ​തി​രി​ക്കാ​നും അ​വ​യ്ക്ക് മാ​ന​സി​ക​സ​മ്മ​ർ​ദ്ദം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​നും സ​ന്ദ​ർ​ശ​ക​ർ സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് നി​യ​മം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു.

കു​റ്റം സ​മ്മ​തി​ച്ച ബോ​ട്ട് ഓ​പ്പ​റേ​റ്റ​ർ പി​ഴ തു​ക അ​ട​യ്ക്കാ​ൻ സ​മ്മ​തി​ച്ചു. വ്യ​ക്തി​യു​ടെ പേ​രോ പൗ​ര​ത്വ​മോ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 1972 മു​ത​ൽ സ്വെ​ൽ​ബാ​ർ​ഡി​ൽ ധ്രു​വ​ക്ക​ര​ടി​ക​ൾ സം​ര​ക്ഷി​ത വ​ർ​ഗ്ഗ​മാ​ണ്. 2024ൽ ​വാ​ൽ​റ​സ് എ​ന്ന ക​ട​ൽ​ജീ​വി​യു​ടെ അ​ടു​ത്തേ​ക്ക് അ​നാ​വ​ശ്യ​മാ​യി ചെ​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക്ക് 11,500 ക്രൗ​ൺ പി​ഴ ചു​മ​ത്തി​യി​രു​ന്നു.

Related posts

Leave a Comment