ഒ​രു മി​നി​റ്റ് മു​ൻ​പ് വി​ളി​ച്ചു, കോ​ൾ ക​ട്ടാ​ക്കി അ​പ്പോ​ൾ​ത്ത​ന്നെ ജോ​ലി നി​ഷേ​ധി​ച്ചു! ഇ​ന്‍റ​ർ​വ്യൂ​വി​നി​ടെ ന​ട​ന്നത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി, പ്ര​തി​ഷേ​ധം ശ​ക്തം

നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ന് ഒ​രു മി​നി​റ്റ് മു​ൻ​പ് വി​ളി​ച്ച ഇ​ന്‍റ​ർ​വ്യൂ കോ​ൾ എ​ടു​ക്കാ​ൻ ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ വൈ​കി​യെ​ന്ന കാ​ര​ണ​ത്താ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ അ​പേ​ക്ഷ നി​ര​സി​ച്ച് ക​മ്പ​നി. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ റെ​ഡ്ഡി​റ്റി​ൽ ഉ​ദ്യോ​ഗാ​ർ​ഥി ത​ന്നെ​യാ​ണ് ത​നി​ക്കു​ണ്ടാ​യ ഈ ​ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്.

തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​യും ക​മ്പ​നി​യു​ടെ സ​മീ​പ​ന​ത്തെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ട് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ത് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.രാ​വി​ലെ 11 മ​ണി​ക്കാ​യി​രു​ന്നു ടെ​ലി​ഫോ​ണി​ക് ഇ​ന്റ​ർ​വ്യൂ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്റ​ർ​വ്യൂ​വ​ർ 10:59ന് ​ഫോ​ണി​ലേ​ക്ക് വി​ളി​ച്ചു.ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ ഫോ​ണി​ൽ സ്പാം ​കോ​ളു​ക​ൾ ത​ട​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കോ​ൾ പ്രോ​സ​സ്സ് ചെ​യ്യാ​ൻ ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ എ​ടു​ത്തു.

സ്ക്രീ​നിം​ഗ് ഓ​പ്ഷ​ൻ മാ​റ്റി കോ​ൾ അ​റ്റ​ൻ​ഡ് ചെ​യ്ത​പ്പോ​ഴേ​ക്കും ഇ​ന്‍റ​ർ​വ്യൂ​വ​ർ കോ​ൾ ക​ട്ട് ചെ​യ്തി​രു​ന്നു. ഉ​ദ്യോ​ഗാ​ർ​ത്ഥി തി​രി​കെ വി​ളി​ച്ചെ​ങ്കി​ലും ഫോ​ൺ വോ​യ്‌​സ്‌​മെ​യി​ലി​ലേ​ക്ക് പോ​യി. തു​ട​ർ​ന്ന് 15 മി​നി​റ്റ് കാ​ത്തു​നി​ന്ന ശേ​ഷം, റി​ക്രൂ​ട്ട​റെ ബ​ന്ധ​പ്പെ​ട്ട് സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും മ​റ്റൊ​രു സ​മ​യ​ത്തേ​ക്ക് ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വെ​ക്കാ​മോ എ​ന്ന് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം റി​ക്രൂ​ട്ട​റി​ൽ നി​ന്ന് നി​രാ​ശാ​ജ​ന​ക​മാ​യ സ​ന്ദേ​ശ​മാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി ല​ഭി​ച്ച​ത്. 11 മ​ണി​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന അ​ഭി​മു​ഖ​ത്തി​ന് ഉ​ദ്യോ​ഗാ​ർ​ഥി ല​ഭ്യ​മാ​യി​രു​ന്നി​ല്ലെ​ന്നും, അ​തി​നാ​ൽ ഇ​ന്‍റ​ർ​വ്യൂ പ്ര​ക്രി​യ​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്നും ക​മ്പ​നി​യു​ടെ എ​ച്ച്ആ​ർ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

വെ​റും 60 സെ​ക്ക​ൻ​ഡി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഒ​രു ജോ​ലി അ​വ​സ​രം ന​ഷ്ട​മാ​യ​തെ​ന്നും, ഇ​ത്ത​രം ഒ​രു സ​മീ​പ​ന​മു​ള്ള സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യാ​തി​രു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി കു​റി​പ്പി​ൽ പ​റ​ഞ്ഞു.​പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ ക​മ്പ​നി​യു​ടെ ന​യ​ത്തി​നെ​തി​രെ നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി.

 

Candidate shares how a 60-second difference ended their job interview before it began

 

Related posts

Leave a Comment