കേ​ര​ള​ത്തി​ൽ വ​ന്ദേ​മാ​ത​രം ഒ​ഴി​വാ​ക്കി​യ​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം, മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ കേ​ര​ള​ത്തി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കാ​ത്ത​ത് ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കാ​തി​രു​ന്ന​തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ന്ദേ​മാ​ത​രം പാ​ടി​യി​ട്ടും കേ​ര​ള​ത്തി​ൽ പാ​ടാ​ത്ത​ത് സ​തീ​ശ​ൻ സ​ർ​ക്കാ​ർ ലീ​ഗി​നും ജ​മാ അ​ത്തെ ഇ​സ്ലാ​മി​ക്കും കീ​ഴ​ട​ങ്ങി​യ​ത് കൊ​ണ്ടാ​ണെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു. പാ​ർ​ല​മെ​ന്‍റ് നി​യ​മം പാ​സാ​ക്കി​യി​ട്ടും വി ​ഡി സ​തീ​ശ​ൻ സ​ർ​ക്കാ​ർ അ​ത് ലം​ഘി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. വ​ന്ദേ​മാ​ത​രം പാ​ടാ​ത്ത​ത് വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ ഗു​രു​ത​ര​മാ​യ നി​യ​മ രാ​ഷ്ട്രീ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ബി​ജെ​പി ഈ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ബി​വി​പി ഇ​ന്ന് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.

എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​നി​ട​യി​ലെ വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം ത​ട​യാ​ൻ മു​തി‍​ർ​ന്ന നേ​താ​ക്ക​ൾ ശ്ര​മി​ച്ച​ത് കോ​മാ​ളി​ത്ത​ര​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​രി​ഹ​സി​ച്ചു. 

Related posts

Leave a Comment