യു​ജി​സി-​നെ​റ്റ്: താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക പു​റ​ത്തി​റ​ക്കി നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി

ഡ​ൽ​ഹി: ജൂ​ൺ 2026 ലെ ​യു​ജി​സി-​നെ​റ്റ് പ​രീ​ക്ഷ​യു​ടെ താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക പു​റ​ത്തി​റ​ക്കി നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി. 84 വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക​ക​ളാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

18-ാം തി​യ​തി വ​രെ പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക എ​ൻ​ടി​എ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്‌​സ്, സോ​ഷ്യോ​ള​ജി എ​ന്നി വി​ഷ​യ​ങ്ങ​ളി​ലെ ഉ​ത്ത​ര​സൂ​ചി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​യി​പ്പ് ഉ​ട​ൻ ഉ​ണ്ടാ​കും.

ഈ ​വി​ഷ​യ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ളി​ലെ പി​ഴ​വു​ക​ൾ സം​ബ​ന്ധി​ച്ച് ല​ഭി​ച്ച പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും എ​ൻ​ടി​എ ന​ട​പ​ടി.

Related posts

Leave a Comment