ട്യൂ​ഷ​ൻ ഫീ​സി​ന് മാ​ത്രം 14 ല​ക്ഷം, ബ​സി​ന് 3 ല​ക്ഷം; കു​ട്ടി​ക​ളു​ടെ സ്കൂ​ൾ ചെ​ല​വു​ക​ൾ വെ​ളി​പ്പെ​ടു​ത്തി യു​വ​തി, അ​മ്മ​യാ​യ വേ​റോ​നി​ക്ക​യു​ടെ വീ​ഡി​യോ ച​ർ​ച്ച​യാ​യി

ദു​ബാ​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളു​ക​ളി​ൽ പ​ഠ​ന​ച്ചെ​ല​വ് എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു അ​മ്മ​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്നു. ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ വെ​റോ​ണി​ക്ക​യാ​ണ് ദു​ബാ​യി​ലെ ജെം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന മ​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വു​ക​ൾ കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്.

മ​ക​ളു​ടെ ഒ​രു വ​ർ​ഷ​ത്തെ സ്കൂ​ൾ ട്യൂ​ഷ​ൻ ഫീ​സി​ന് മാ​ത്രം 55,000 യു​എ​ഇ ദി​ർ​ഹ​മാ​ണ് (ഏ​ക​ദേ​ശം 14.34 ല​ക്ഷം രൂ​പ) ചെ​ല​വാ​കു​ന്ന​തെ​ന്ന് വെ​റോ​ണി​ക്ക പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​വി​ടം​കൊ​ണ്ടൊ​ന്നും ചെ​ല​വു​ക​ൾ തീ​രു​ന്നി​ല്ല.

പ്ര​വേ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​സ​സ്മെ​ന്റി​നാ​യി 525 ദി​ർ​ഹം (ഏ​ക​ദേ​ശം 13,000 രൂ​പ).​വീ​ട്ടു​പ​ടി​ക്ക​ൽ നി​ന്ന് കു​ട്ടി​ക​ളെ സ്കൂ​ളി​ലെ​ത്തി​ച്ച് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന ബ​സ് സ​ർ​വീ​സി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് 12,000 ദി​ർ​ഹം (ഏ​ക​ദേ​ശം 3.12 ല​ക്ഷം രൂ​പ). യൂ​ണി​ഫോ​മി​നാ​യി മാ​ത്രം 1,000 ദി​ർ​ഹം (ഏ​ക​ദേ​ശം 26,000 രൂ​പ).

ഇ​തി​നു​പു​റ​മേ ര​ജി​സ്ട്രേ​ഷ​ൻ, റീ-​എ​ൻ​റോ​ൾ​മെ​ന്‍റ്, ക​ലാ-​കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി വേ​റെ​യും പ​ണം ന​ൽ​ക​ണം. സ്കൂ​ൾ ഫീ​സി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടാ​ത്ത​തി​നാ​ൽ ദി​നം​പ്ര​തി വീ​ട്ടി​ൽ നി​ന്ന് ത​ന്നെ ഭ​ക്ഷ​ണം കൊ​ടു​ത്തു​വി​ടേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ വ​ൻ തു​ക​യാ​കു​ന്ന വി​ദ്യാ​ഭ്യാ​സ ചെ​ല​വി​നെ ചൊ​ല്ലി വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. “ഒ​രു ചെ​റി​യ കു​ട്ടി​യു​ടെ സ്കൂ​ൾ പ​ഠ​ന​ത്തി​ന് സ​ർ​വ്വ​ക​ലാ​ശാ​ലാ ഫീ​സി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണ​മാ​ണ് ചെ​ല​വാ​കു​ന്ന​ത്” എ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ, അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ഇ​തി​ലും കു​റ​ഞ്ഞ ചെ​ല​വി​ൽ പ​ഠി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു മ​റ്റു ചി​ല​രു​ടെ ക​മ​ന്റു​ക​ൾ.

എ​ന്നാ​ൽ ഈ ​ഉ​യ​ർ​ന്ന ചെ​ല​വി​നെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​രു​മു​ണ്ട്. “ഇ​ത്ത​രം സ്കൂ​ളു​ക​ൾ വെ​റും ജീ​വ​ന​ക്കാ​രെ​യ​ല്ല, ഭാ​വി​യി​ലെ സം​രം​ഭ​ക​രെ​യും ശാ​സ്ത്ര​ജ്ഞ​രെ​യു​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​തൊ​രു മി​ക​ച്ച നി​ക്ഷേ​പ​മാ​ണ്” എ​ന്ന് വേ​റൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ കു​റി​ച്ചു.

 

 

 

Related posts

Leave a Comment