‘ചെ​ങ്ങ​ന്നൂ​രി​ലെ അ​ച്ഛ​ന്‍റെ വീ​ട്ടി​ൽ’: പു​തി​യ പോ​സ്റ്റു​മാ​യി അ​ഖി​ലി​ന്‍റെ ഭാ​ര്യ മേ​ഘ നാ​യ​ർ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന പ​രി​ഹാ​സ​ങ്ങ​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും മ​റു​പ​ടി​യെ​ന്നോ​ണം പു​തി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ ഭാ​ര്യ മേ​ഘ നാ​യ​ർ രം​ഗ​ത്ത്.

‘ചെ​ങ്ങ​ന്നൂ​രു​ള്ള എ​ന്‍റെ അ​ച്ഛ​ന്‍റെ വീ​ട്ടി​ൽ’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് മേ​ഘ പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. താ​ൻ ഒ​ളി​ച്ചോ​ടി​പ്പോ​യെ​ന്ന ത​ര​ത്തി​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ട്രോ​ളു​ക​ൾ​ക്കും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ടാ​നാ​ണ് ഈ ​പോ​സ്റ്റ് എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വ​ലി​യ തോ​തി​ലു​ള്ള പി​ന്തു​ണ​യും ഒ​പ്പം വി​മ​ർ​ശ​ന​ങ്ങ​ളും ഈ ​പോ​സ്റ്റി​ന് താ​ഴെ ക​മ​ന്റു​ക​ളാ​യി എ​ത്തു​ന്നു​ണ്ട്.

അ​തേ​സ​മ​യം, അ​ഖി​ലു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം മേ​ഘ ഔ​ദ്യോ​ഗി​ക​മാ​യി വേ​ർ​പെ​ടു​ത്തി​യോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. പു​തി​യ പ​ങ്കാ​ളി​യെ​ക്കു​റി​ച്ചോ മ​റ്റ് അ​ഭ്യൂ​ഹ​ങ്ങ​ളെ​ക്കു​റി​ച്ചോ മേ​ഘ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടു​മി​ല്ല.

മ​റു​വ​ശ​ത്ത്, ക​ഴി​ഞ്ഞ ദി​വ​സം പു​തി​യൊ​രു റീ​ൽ​സു​മാ​യി അ​ഖി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്ത് ‘ചി​രി​ച്ചേ ചി​രി​ച്ചേ’ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ഖി​ൽ വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​യ അ​ഖി​ലി​ന്‍റേ​യും മേ​ഘ​യു​ടെ​യും വി​വാ​ഹം 2024-ൽ ​ആ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Megha Nair (@megha_nair10)

 

Related posts

Leave a Comment