കൊച്ചി: മുത്തങ്ങ സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എം. ഗീതാനന്ദന് ഉള്‍പ്പെടെയുള്ള നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. 19 വര്‍ഷം ശിക്ഷ വിധിച്ച കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മരവിപ്പിച്ചിരിക്കുന്നത്.
46,000 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കാനും നിര്‍ദേശിച്ചു. എം. ഗീതാനന്ദന് ഉള്‍പ്പെടെയുള്ളവരുടെ അപ്പീലില്‍ കോടതി വിശദമായി വാദം കേട്ടിരുന്നു. വിചാരണക്കോടതി വിധിയില്‍ സാങ്കേതിക പിഴവുകളുള്ളതിനാല്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം. ഗീതാനന്ദന്, മൂന്നാം പ്രതിയായ ബിനു, അഞ്ചാം പ്രതിയായ രമേശന്, 11-ാം പ്രതി അനില്‍ കുമാര്‍ എന്നിവര്‍ അപ്പീല്‍ നല്‍കിയത്.
പ്രതികളുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. അപ്പീലില്‍ കോടതി വിശദമായി വാദം കേള്‍ക്കും. വിചാരണ കോടതിയുടെ വിധിയില്‍ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
ഗൂഢാലോചന സംബന്ധിച്ച് പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് അന്തിമ വിധിയില്‍ എങ്ങനെ വിചാരണ കോടതിക്ക് പറയാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. വിചാരണക്കോടതി വിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
