എ​ക്സൈ​സി​നെ ക​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി; കാ​റി​ൽ നി​ന്ന് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത് എ​ക്സൈ​സ്

മ​ല​പ്പു​റം: ഓ​ണാ​ഘോ​ഷ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യ കാ​റി​ൽ നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. കോ​ള​ജ് ഗ്രൗ​ണ്ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ​നി​ന്നാ​ണ് ഒ​രു ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

കോ​ള​ജു​ക​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​യി​ൽ ല​ഹ​രി​വി​രു​ദ്ധ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. കോ​ള​ജ് ഗ്രൗ​ണ്ടി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ന​രി​കി​ലേ​ക്ക് എ​ക്സൈ​സ് വാ​ഹ​നം എ​ത്തി​യ​പ്പോ​ൾ കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം വി​ദ്യാ​ർ​ഥി​ക​ൾ കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഓ​ടി​പ്പോ​യ മൂ​ന്ന് പേ​രെ തി​രി​ച്ച​റി​ഞ്ഞെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

Related posts

Leave a Comment