ടെ​ലി​ഗ്രാം വ​ഴി ക്രി​പ്‌​റ്റോ ത​ട്ടി​പ്പ്: മു​ന​മ്പ​ത്ത് യു​വ​തി​ക്ക് 6.96 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി

കൊ​ച്ചി: ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ ക്രി​പ്‌​റ്റോ ക​റ​ൻ​സി​യി​ൽ നി​ക്ഷേ​പി​ച്ച് വ​ൻ ലാ​ഭം നേ​ടാ​മെ​ന്ന വ്യാ​ജേ​ന യു​വ​തി​യി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു. മു​ന​മ്പം ബീ​ച്ച് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യാ​റു​കാ​രി​യാ​ണ് സൈ​ബ​ർ ത​ട്ടി​പ്പി​ന്റെ ഇ​ര​യാ​യ​ത്. ഏ​ക​ദേ​ശം 6,96,950 രൂ​പ​യാ​ണ് യു​വ​തി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്.

ഈ ​വ​ർ​ഷം ഏ​പ്രി​ൽ 5 മു​ത​ൽ 11 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് പ​ണം കൈ​മാ​റി​യ​ത്. സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നു​ള്ള നേ​രി​ട്ടു​ള്ള ട്രാ​ൻ​സ്ഫ​റി​ന് പു​റ​മെ, ത​ന്റെ​യും അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും ഫോ​ണു​ക​ളി​ൽ നി​ന്നു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ വ​ഴി​യു​മാ​ണ് ത​ട്ടി​പ്പു​കാ​ർ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

പ​ശ്ചി​മ ബം​ഗാ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ‘മേ​ഘ ട്രേ​ഡിം​ഗ് ക​മ്പ​നി’ എ​ന്ന പേ​രി​ൽ ടെ​ലി​ഗ്രാം ഗ്രൂ​പ്പ് വ​ഴി​യാ​യി​രു​ന്നു പ്ര​തി​ക​ൾ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ വാ​ഗ്ദാ​നം ചെ​യ്ത​ത​നു​സ​രി​ച്ച് ലാ​ഭ​വി​ഹി​സ​മോ മു​ത​ൽ തു​ക​യോ തി​രി​കെ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ലാ​ണെ​ന്ന് യു​വ​തി​ക്ക് ബോ​ധ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ മു​ന​മ്പം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും, പോ​ലീ​സ് സം​ഭ​വ​ത്തി​ൽ ഊ​ർ​ജ്ജി​ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment