ഓ​ണ​വിപണിയില്‍ ‘നേ​ന്ത്ര​ക്കാ​യ’ പ്ര​തി​സ​ന്ധി​യി​ൽ: കി​ലോയ്ക്ക് 80-ന് ​മു​ക​ളി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് നേ​ന്ത്ര​ക്കാ​യ വി​ല​യി​ല്‍ വ​ർ​ധ​ന​വ്. നേ​ന്ത്ര​ക്കു​ല​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി കു​റ​വു​മാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​ക്ക​യ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ര​ണം വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള വി​ള​വെ​ടു​പ്പ് ഇ​ടി​ഞ്ഞ​തി​നൊ​പ്പം മേ​ട്ടു​പ്പാ​ള​യ​ത്തു നി​ന്നു​ള്ള വ​ര​വും ചു​രു​ങ്ങി. കൂ​ടാ​തെ, മു​ൻ സീ​സ​ണു​ക​ളി​ൽ അ​ർ​ഹ​മാ​യ വി​ല ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ വാ​ഴ​ക്കൃ​ഷി വ്യാ​പ​ക​മാ​യി ഉ​പേ​ക്ഷി​ച്ച​തും പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം കൂ​ട്ടി.

ഓ​ണം പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​നി​ൽ​ക്കെ, ഞാ​ലി​പ്പൂ​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​പ​ഴ​ങ്ങ​ൾ​ക്കും ന​ല്ല വി​ല​യു​ണ്ട്. കി​ലോ​യ്ക്ക് 80 രൂ​പ​യി​ല​ധി​ക​മാ​ണ് ഇ​വ​യു​ടെ വി​പ​ണി വി​ല. എ​ങ്കി​ലും, ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഓ​ണ​സ​ദ്യ​യി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​ഭ​വ​മാ​ണ് ഈ ​ചെ​റു​പ​ഴ​ങ്ങ​ൾ.

Related posts

Leave a Comment