ഡി​എം അ​ങ്കി​ൾ റോ​ഡ് പ​ണി​തു ത​രൂ.., ത​ക​ർ​ന്ന റോ​ഡി​ൽ നി​ന്നു​ള്ള കൊ​ച്ചു​പെ​ൺ​കു​ട്ടി​യു​ടെ യാ​ച​ന; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വൈ​റ​ൽ, ഉ​ട​ന​ടി ന​ട​പ​ടി​യു​മാ​യി ഭ​ര​ണ​കൂ​ടം

മ​ഴ പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടും വ​ലി​യ കു​ഴി​ക​ളും നി​റ​യു​ന്ന റോ​ഡ് ന​ന്നാ​ക്കി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ര​ബ​ങ്കി​യി​ൽ നി​ന്നു​ള്ള കൊ​ച്ചു​മ​ക​ൾ പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നോ​ട് നേ​രി​ട്ട് അ​പേ​ക്ഷി​ക്കു​ന്ന കൊ​ച്ചു​കു​ഞ്ഞി​ന്‍റെ അ​പേ​ക്ഷ വൈ​റ​ലാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് അ​ധി​കൃ​ത​ർ.

ബാ​ര​ബ​ങ്കി​യി​ലെ കോ​ട്വാ​ലി ന​ഗ​ർ ഏ​രി​യ​യി​ലു​ള്ള ക്രി​സ്റ്റ​ൽ ഗാ​ർ​ഡ​ന് സ​മീ​പ​ത്തെ ത​ക​ർ​ന്ന റോ​ഡി​ൽ നി​ന്നാ​ണ് പെ​ൺ​കു​ട്ടി വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. “ഡി​എം അ​ങ്കി​ൾ, ദ​യ​വാ​യി ഞ​ങ്ങ​ളു​ടെ വീ​ടി​നു മു​ന്നി​ലെ റോ​ഡ് നി​ർ​മി​ച്ച് ത​രൂ, ഇ​വി​ടെ വ​ലി​യ കു​ഴി​ക​ളാ​ണ്, മ​ഴ പെ​യ്താ​ൽ വെ​ള്ളം നി​റ​യു​ന്നു” എ​ന്ന് റോ​ഡി​ലെ കു​ഴി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പെ​ൺ​കു​ട്ടി അ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബാ​ര​ബ​ങ്കി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ഇ​ഷാ​ങ്ക് പ്ര​താ​പ് സിം​ഗ് സം​ഭ​വ​ത്തി​ൽ ഉ​ട​ന​ടി ഇ​ട​പെ​ട്ടു. റോ​ഡ് നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ദ്ദേ​ഹം മു​നി​സി​പ്പാ​ലി​റ്റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. നി​ർ​മാ​ണം അ​തി​വേ​ഗ​ത്തി​ലാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും റോ​ഡ് പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​കു​മെ​ന്നും സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റ് ഗു​ൻ​ജി​ത അ​ഗ​ർ​വാ​ളും സ്ഥി​രീ​ക​രി​ച്ചു.

 

 

 

Related posts

Leave a Comment