ടെ​സ്‌​ല സൈ​ബ​ർ​ട്ര​ക്കി​ന് ഇ​ന്ത്യ​ൻ ലോ​റി ലു​ക്ക്; യു​എ​സി​ലെ വി​ചി​ത്ര മേ​ക്കോ​വ​ർ വീ​ഡി​യോ വൈ​റ​ൽ, നെ​റ്റി​സ​ൺ​സി​നെ ആ​വേ​ശം കൊ​ള്ളി​ച്ച് പു​തി​യ ഡി​സൈ​ൻ

അ​ത്യാ​ധു​നി​ക ഡി​സൈ​നി​ലു​ള്ള ടെ​സ്‌​ല സൈ​ബ​ർ​ട്ര​ക്കി​ന് പ​ക്കാ നാ​ട​ൻ ഇ​ന്ത്യ​ൻ ലോ​റി​യു​ടെ രൂ​പം ന​ൽ​കി യു​എ​സ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​നൈ​ൽ റാ​പ്പിം​ഗ് ക​മ്പ​നി. ‘ഒ​റി​ജി​ന​ൽ ഗ്ലോ​ബ​ൽ ഗ്രാ​ഫി​ക്സ്’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​മേ​ക്ക് ഓ​വ​ർ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ലാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

സൈ​ബ​ർ​ട്ര​ക്കി​ന്‍റെ ഉ​ട​മ​യാ​യ ഉ​പ​ഭോ​ക്താ​വ് വ​ർ​ക്ക്‌​ഷോ​പ്പി​ലെ​ത്തി വാ​ഹ​നം കാ​ണു​ന്ന രം​ഗ​ത്തോ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. സാ​ധാ​ര​ണ കാ​ണാ​റു​ള്ള സ്റ്റീ​ൽ ഫി​നി​ഷി​ന് പ​ക​രം, വ​ർ​ണ്ണാ​ഭ​മാ​യ നാ​ട​ൻ ലോ​റി ആ​ർ​ട്ടി​ന്‍റെ മോ​ഡ​ലി​ലാ​ണ് വ​ണ്ടി ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് “ദേ​ഖോ, മ​ഗ​ർ പ്യാ​ർ സേ” (​നോ​ക്കി​ക്കോ​ളൂ, പ​ക്ഷെ സ്നേ​ഹ​ത്തോ​ടെ മാ​ത്രം) എ​ന്ന് ഹി​ന്ദി​യി​ൽ വ​ലു​താ​യി എ​ഴു​തി​യി​ട്ടു​ണ്ട്. വ​ശ​ങ്ങ​ളി​ൽ പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ ലോ​റി​ക​ളി​ൽ കാ​ണു​ന്ന ത​രം വ​ർ​ണാ​ഭ​മാ​യ ചി​ത്ര​ങ്ങ​ളും ഡി​സൈ​നു​ക​ളും ന​ൽ​കി​യി​രി​ക്കു​ന്നു.

ഭാ​വി​കാ​ല വാ​ഹ​ന​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സൈ​ബ​ർ​ട്ര​ക്കും പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ ലോ​റി ആ​ർ​ട്ടും ത​മ്മി​ലു​ള്ള ഈ ​വേ​റി​ട്ട കോ​മ്പോ നെ​റ്റി​സ​ൺ​സ് ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ഇ​ന്ത്യ​ൻ ലോ​റി​ക​ളു​ടെ ഐ​ക്ക​ണി​ക് വാ​ച​ക​മാ​യ “ഹോ​ൺ ഒ​കെ പ്ലീ​സ്” കൂ​ടി ചേ​ർ​ത്തി​രു​ന്നെ​ങ്കി​ൽ ഡി​സൈ​ൻ പൂ​ർ​ണ​മാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ചി​ല​ർ ക​മ​ന്‍റ് ചെ​യ്ത​ത്. ഇ​ത്ര​യും കാ​ലം ബോ​റ​ടി​യാ​യി തോ​ന്നി​യ സൈ​ബ​ർ​ട്ര​ക്കി​ന് ഈ ​മേ​ക്കോ​വ​റി​ലൂ​ടെ പു​തി​യ ഭം​ഗി ല​ഭി​ച്ചെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

 

Related posts

Leave a Comment