റെ​യി​ൽ​വേ പാ​ള​ത്തിൽ പു​ള്ളി​പ്പു​ലി; തു​ര​ങ്ക​പാ​ത​യി​ലൂ​ടെ നടക്കുന്ന പു​ലി​കു​ട്ടിയുടെ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറൽ, വീഡിയോ കാണാം

ഛത്തീ​സ്ഗ​ഡി​ലെ ക​ന​ത്ത വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള റെ​യി​ൽ​വേ തു​ര​ങ്ക​ത്തി​ലൂ​ടെ പു​ള്ളി​പ്പു​ലി കു​ട്ടി ശാ​ന്ത​മാ​യി ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വ​ന​വും കു​ന്നു​ക​ളും നി​റ​ഞ്ഞ പ്ര​ദേ​ശ​ത്തെ ട​ണ​ലി​ലൂ​ടെ തി​ക​ച്ചും ശാ​ന്ത​നാ​യി പാ​ള​ത്തി​ന് ന​ടു​വി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന പു​ലി​ക്കു​ട്ടി​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ഖോ​ങ്സാ​ര – ഭ​ൻ​വാ​ർ​ട​ങ്ക് റെ​യി​ൽ​വേ പാ​ത​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ന​മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​പാ​ത​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ​തി​വാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ​വും പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പു​ലി​ക്കു​ട്ടി ഇ​പ്പോ​ഴും റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തു​ണ്ടോ അ​തോ കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യോ എ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

വ​ന്യ​മൃ​ഗ സാ​ന്നി​ധ്യം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ശ​ക്ത​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും മു​ൻ​ക​രു​ത​ലു​ക​ളും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

 

 

Related posts

Leave a Comment