അ​മി​ത അ​ക്ര​മ​വും സ്ത്രീ​വി​രു​ദ്ധ പ്ര​മേ​യ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം അ​ത്യാ​വ​ശ്യ​മാ​ണ്; ടോ​ക്സി​ക്കി​നും സെ​ൻ​സ​ർ ബോ​ർ​ഡി​നു​മെ​തി​രെ അ​ണ്ണാ​മ​ലൈ

യ​ഷ് നാ​യ​ക​നാ​യി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത ‘ടോ​ക്‌​സി​ക്: എ ​ഫെ​യ​റി​ടെ​യി​ൽ ഫോ​ർ ഗ്രോ​ൺ-​അ​പ്‌​സ്’ സി​നി​മ​യെ മു​ൻ​നി​ർ​ത്തി സെ​ൻ​സ​ർ ബോ​ർ​ഡി​നെ​തി​രെ ത​മി​ഴ്‌​നാ​ട് മു​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​നും വി ​ദ ലീ​ഡേ​ഴ്‌​സ് സ്ഥാ​പ​ക​നു​മാ​യ കെ. ​അ​ണ്ണാ​മ​ലൈ രം​ഗ​ത്ത് സി​നി​മ​ക​ൾ​ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​യ​മ്പ​ത്തൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ‘ടോ​ക്‌​സി​ക്’ സി​നി​മ​യെ പ​രാ​മ​ർ​ശി​ച്ച് അ​ണ്ണാ​മ​ലൈ സെ​ൻ​സ​ർ ബോ​ർ​ഡി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. ഭ​യ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളും അ​മി​ത അ​ക്ര​മ​വും സ്ത്രീ​വി​രു​ദ്ധ പ്ര​മേ​യ​ങ്ങ​ളും അ​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് അ​ണ്ണാ​മ​ലൈ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് സി​നി​മ​ക​ളി​ലൂ​ടെ അ​മി​ത അ​ക്ര​മ​രം​ഗ​ങ്ങ​ളും സ്ത്രീ​ക​ളെ ഭോ​ഗ​വ​സ്തു​ക്ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന രീ​തി​യും പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഏ​തെ​ങ്കി​ലും സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്ന​ല്ല താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​ണ്ണാ​മ​ലൈ വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ന​ട​ന്‍റെ ജ​ന​പ്രീ​തി​യോ താ​ര​പ​ദ​വി​യോ നോ​ക്കാ​തെ, ത​ങ്ങ​ളു​ടെ ചു​മ​ത​ല സെ​ൻ​സ​ർ ബോ​ർ​ഡ് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ നി​ർ​വ​ഹി​ക്ക​ണ​മെ​ന്നാ​ണ് താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു.

സിം​ഗി​ൾ സ്‌​ക്രീ​ൻ തി​യേ​റ്റ​റു​ക​ളി​ൽ പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന​തി​ലെ വീ​ഴ്ച​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. എ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള സി​നി​മ​ക​ൾ കാ​ണു​ന്ന​തി​ൽ​നി​ന്ന് കു​ട്ടി​ക​ളെ വി​ല​ക്കാ​ൻ തി​യേ​റ്റ​ർ ഉ​ട​മ​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment