ഇ​ര​ക​ളെ തേ​ടി​യെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ര​നും കു​റ്റ​ക്കാ​ർ; ഇ​ങ്ങ​നെ എ​ത്തു​ന്ന​വ​ർ നി​യ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു

കൊ​ച്ചി: അ​നാ​ശാ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ര​ക​ളെ തേ​ടി​യെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ര​നും (ക​സ്റ്റ​മ​ര്‍) അ​നാ​ശാ​സ്യ​പ്ര​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കു​റ്റ​ക്കാ​ര​നാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി.

ന​ട​ത്തി​പ്പു​കാ​ര​നും ക​സ്റ്റ​മ​റും ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ അ​നാ​ശാ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചൂ​ഷ​ണം ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന​തി​നാ​ല്‍ ഇ​ട​പാ​ടു​കാ​ര​നും പ്ര​തി​യാ​യേ പ​റ്റൂ. അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ത്തെ നേ​ര്‍​മി​പ്പി​ക്കു​ന്ന​തി​നു തു​ല്യ​മാ​കും.

ക്രി​മി​ന​ല്‍ ബാ​ധ്യ​ത​യി​ല്‍​നി​ന്ന് ഇ​ട​പാ​ടു​കാ​രെ ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തേ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ളി​ല്‍ വി​വി​ധ സിം​ഗി​ള്‍ ബെ​ഞ്ചു​ക​ള്‍ ഇ​ട​പാ​ടു​കാ​ർ​ക്ക് അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും വ്യ​ത്യ​സ്ത​മാ​യ വി​ധി​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ്, വി​ഷ​യം ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ടു​ക​യാ​യി​രു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ര്‍​ദ​ത്താ​ല്‍ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളാ​യി മാ​റു​ന്ന​വ​രെ സാ​മ്പ​ത്തി​ക​നേ​ട്ട​ത്തി​നാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളാ​ണ് അ​നാ​ശാ​സ്യ​കേ​ന്ദ്ര​ങ്ങ​ളെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ട​പാ​ടി​ലൂ​ടെ ന​ട​ത്തി​പ്പു​കാ​ര​ന്‍ വ​ന്‍ ലാ​ഭ​മു​ണ്ടാ​ക്കു​ക​യാ​ണ്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു സേ​വ​നം തേ​ടി​യെ​ത്തു​ന്ന വ്യ​ക്തി​ക​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ ​സ്ഥാ​പ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്.

അ​നാ​ശാ​സ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ര്‍ കു​റ്റ​വാ​ളി​യ​ല്ലെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വു​ക​ള്‍ റ​ദ്ദാ​ക്കി​യ കോ​ട​തി മ​റി​ച്ചു​ള്ള ഉ​ത്ത​ര​വു​ക​ള്‍ ശ​രി​വ​ച്ചു.

Related posts

Leave a Comment