വി​വാ​ദ സ​മാ​ധി​ക്ക് സ​മാ​ധാ​ന​മാ​കു​ന്നു; നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ മ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂ​ലം;​ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം : നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​നേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി പൊ​ലി​സ്.​തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ൽ ന​ട​ത്തി​യ ഗോ​പ​ൻ സ്വാ​മി​യു​ടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന മൊ​ഴി​യി​ൽ പ​റ​ഞ്ഞ​തു​പോ​ലെ​യാ​യി​രു​ന്നു കാ​ര്യ​ങ്ങ​ളെ​ന്നു പോ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഹൃ​ദ​യ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചു.

വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​വും ക​ര​ൾ രോ​ഗ​വും ഇ​ദ്ദേ​ഹ​ത്തി​ന് ബാ​ധി​ച്ചി​രു​ന്നു. സ്വ​യം തീ​ർ​ത്ത സ​മാ​ധി​യി​ൽ ഗോ​പ​ൻ സ്വാ​മി മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു മ​ക്ക​ളും ബ​ന്ധു​ക്ക​ളും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ നാ​ട്ടു​കാ​ർ മ​ര​ണ​ത്ത​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു വീ​ണ്ടും പോ​സ്റ്റ്‌ മോ​ർ​ട്ടം ന​ട​ത്തു​ക​യാ​യി​രു​ന്നു.

നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ എ​സ് പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് കേ​സ് അ​നേ​ഷി​ച്ച​ത്. ഹൈ​ദ്രാ​ബാ​ദി​ലെ ലാ​ബി​ൽ​നി​ന്നും ഒ​രു പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്‌ കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ഈ ​റി​പ്പോ​ർ​ട്ടി​ൽ സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ കേ​സ് അ​നേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്‌ ന​ൽ​കും.

2025 ജ​നു​വ​രി ഒ​ന്പ​തി​നാ​യി​രു​ന്നു ഗോ​പ​ൻ സ്വാ​മി മ​രി​ച്ച ത്. ​അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളും കു​ടും​ബ​വും ചേ​ർ​ന്ന് ഗോ ​പ​ൻ സ്വാ​മി​യെ സ​മാ​ധി ഇ​രു​ത്തി. കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചു നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment