അഭിനയിച്ചതിൽ ഏ​റ്റ​വും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് പു​ഷ്പ 2- ലേ​തെ​ന്ന് അ​ല്ലു അ​ർ​ജു​ൻ

“പു​ഷ്പ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദേ​ശീ​യ അ​വാ​ർ​ഡും തെ​ന്നി​ന്ത്യ​യി​ലെ ആ​ധി​പ​ത്യം ബോ​ളി​വു​ഡ് വ​രെ എ​ത്തി​ച്ച ന​ട​നാ​ണ് അ​ല്ലു അ​ർ​ജു​ൻ. ആ​ദ്യ ഭാ​ഗ​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് ദേ​ശീ​യ അ​വാ​ർ​ഡ് ല​ഭി​ച്ച​തെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​വും പ്രേ​ഷ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

ര​ണ്ടാം ഭാ​ഗ​മാ​യ പു​ഷ്പ 2: ദി ​റൂ​ൾ’ എ​ന്ന ചി​ത്ര​ത്തി​ലെ “ഗം​ഗ​മ്മ ജാ​ത​റ’ രം​ഗ​ങ്ങ​ൾ​ക്കാ​യി സാ​രി​യും ആ​ഭ​ര​ണ​ങ്ങ​ളും മേ​ക്ക​പ്പും അ​ണി​ഞ്ഞു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ക്കോ​വ​ർ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ഒ​ന്നാ​ണ്. ഈ​യ​ടു​ത്ത് ആ ​സി​നി​മ​യു​ടെ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ഓ​ർ​ത്തെ​ടു​ത്ത താ​രം ഒ​രു സ്ത്രീ​യാ​യി വേ​ഷ​മി​ട്ട​താ​ണ് താ​ൻ ഇ​തു​വ​രെ ചെ​യ്തി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും ശ​ക്ത​മാ​യ (ആ​ൽ​ഫ) കാ​ര്യ​മെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

“ഞാ​ൻ ഇ​തു​വ​രെ ചെ​യ്തി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും ‘ആ​ൽ​ഫ’ ആ​യ കാ​ര്യം ഒ​രു സ്ത്രീ​യാ​യി അ​ഭി​ന​യി​ച്ച​താ​ണ് എ​ന്ന് ഞാ​ൻ പ​റ​യും”. അ​ല്ലു അ​ർ​ജു​ൻ അ​ടു​ത്തി​ടെ ഫോ​ർ​ബ്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ആ ​രം​ഗം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചും സാ​രി ധ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ദ്യം ത​നി​ക്ക് ഭ​യ​മു​ണ്ടാ​യി​രു​ന്ന​താ​യി ന​ട​ൻ പ​റ​ഞ്ഞി​രു​ന്നു. “സം​വി​ധാ​യ​ക​ൻ ആ​ദ്യം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് പേ​ടി​യാ​യി​രു​ന്നു.

ഞ​ങ്ങ​ൾ ആ ​ലു​ക്കി​ന്‍റെ വേ​റെ​യൊ​രു ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യി​രു​ന്നു. ഒ​രു ന​ട​ൻ എ​ന്ന നി​ല​യി​ൽ എ​നി​ക്കും ഇ​തൊ​രു വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. ഇ​ത് ചെ​യ്താ​ൽ എ​നി​ക്ക് വ​ലി​യൊ​രു പേ​രും അം​ഗീ​കാ​ര​വും ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു”. അ​ല്ലു ഓ​ർ​ത്തെ​ടു​ത്തു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പാ​ര​മ്പ​ര്യ ഉ​ത്സ​വ​മാ​യ ഗം​ഗ​മ്മ ജാ​ത​റ ച​ട​ങ്ങി​നാ​യാ​ണ് പു​ഷ്പ 2-വി​ൽ അ​ല്ലു അ​ർ​ജു​ന​ന്‍റെ പു​ഷ്പ​രാ​ജ് എ​ന്ന ക​ഥാ​പാ​ത്രം ഈ ​വേ​ഷ​പ്പ​ക​ർ​ച്ച ന​ട​ത്തു​ന്ന​ത്. ഉ​ത്സ​വ​ത്തി​ൽ മേ​ൽ ദേ​വി നേ​ടി​യ വി​ജ​യ​ത്തെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് ഭ​ക്ത​ർ സ്ത്രീ ​വേ​ഷ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളും അ​ണി​യാ​റു​ണ്ട്. ഈ ​രം​ഗ​ത്തി​നാ​യി നീ​ല ബോ​ഡി പാ​ന്‍റും സാ​രി​യും ആ​ഭ​ര​ണ​ങ്ങ​ളും മേ​ക്ക​പ്പും അ​ണി​ഞ്ഞാ​ണ് പു​ഷ്പ എ​ത്തി​യ​ത്.

സാ​ധാ​ര​ണ പു​ഷ്പ​രാ​ജ് ലു​ക്കി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു രൂ​പ മാ​റ്റ​മാ​യി​രു​ന്നു അ​ല്ലു അ​ർ​ജു​ന്‍റേ​ത്. ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തെ​ക്കു​റി​ച്ച് അ​ല്ലു അ​ർ​ജു​ൻ പ​റ​ഞ്ഞു: “പു​ഷ്പ​യു​ടെ വി​ജ​യം ഇ​ന്ത്യ​ൻ സി​നി​മ​യെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ എ​നി​ക്ക് പ്ര​ചോ​ദ​ന​മാ​യി.’

സ​ൺ പി​ക്ചേ​ഴ്സി​ന്‌​ഖെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​ൻ നി​ർ​മി​ച്ച് ആ​റ്റ്‌​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ‘രാ​ക’ എ​ന്ന സ​യ​ൻ​സ് ഫി​ക്ഷ​ൻ ചി​ത്ര​ത്തി​ലാ​ണ് അ​ല്ലു അ​ർ​ജു​ൻ അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ദീ​പി​ക പ​ദു​കോ​ൺ നാ​യി​ക​യാ​കു​ന്ന ഈ ​ചി​ത്രം 2027 ഡി​സം​ബ​റി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 1,000 കോ​ടി​യി​ല​ധി​കം ബ​ജ​റ്റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

ഇ​തു​കൂ​ടാ​തെ ലോ​കേ​ഷ് ക​ന​ക​രാ​ജി​നൊ​പ്പ​മു​ള്ള ‘എ​എ 23′ എ​ന്ന ചി​ത്ര​വും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി വ​രാ​നു​ണ്ട്. ഇ​തി​നി​ട​യി​ൽ “പു​ഷ്പ 3: ദി ​രാം​പേ​ജ്’ എ​ന്ന പേ​രി​ൽ ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​ത്തെ​ക്കു​റി​ച്ച് സം​സാ​ര​മു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.

Related posts

Leave a Comment