‘കാ​ന്ത​പു​ര​ത്തി​ന് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ള്ള​തു​പോ​ലെ​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​ക​ളെ വി​മ​ർ​ശി​ക്കാ​ൻ മ​റ്റു​ള്ള​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്’: ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‍​ലി​യാ​രു​ടെ പ്ര​സ്താ​വ​ന യാ​ഥാ​സ്ഥി​തി​ക കാ​ഴ്ച​പ്പാ​ടോ​ടു​കൂ​ടി​യ​താ​ണെ​ന്നും അ​തി​നോ​ട് സ​മൂ​ഹം വി​യോ​ജി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. കൊ​ല്ല​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ശ​യ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ ഏ​വ​ർ​ക്കും അ​വ​കാ​ശ​ങ്ങ​ളു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി കാ​ന്ത​പു​ര​ത്തി​ന് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ള്ള​തു​പോ​ലെ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​ക​ളെ യു​ക്തി​സ​ഹ​മെ​ന്ന് കാ​ണാ​ത്ത​വ​ർ​ക്ക് അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ പ​റ​യാ​ൻ അ​വ​കാ​ശ​മു​ണ്ട്. അ​തി​നെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളെ​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. യാ​ഥാ​സ്ഥി​തി​ക ചി​ന്താ​ഗ​തി​യും പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല; ഇ​ത് കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ഒ​ന്നാ​ണ്. ആ​ശ​യ​പ​ര​മാ​യ ആ​രോ​ഗ്യ​ക​ര​മാ​യ സം​വാ​ദ​ങ്ങ​ളാ​ണ് എ​ക്കാ​ല​ത്തും മ​നു​ഷ്യ​രാ​ശി​യെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ച്ചി​ട്ടു​ള്ള​ത്.

Related posts

Leave a Comment