നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം;‘​തോ​ൽ​വി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വം​ ജ​ന​ത്തി​നെ​ന്നു പ​റ​യു​ന്ന​ത് ശ​രി​യോ?’​പ​റ​ഞ്ഞ​തി​ലു​റ​ച്ച് തോ​മ​സ് ഐ​സ​ക്

                

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഉ​റ​ച്ച് സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്ക്. താ​ന്‍ പ​റ​ഞ്ഞ​ത് തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യു​ടെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പാ​ര്‍​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച രേ​ഖ​യി​ലു​ള്ള കാ​ര്യ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ന്‍റെ മാ​ത്രം അ​ഭി​പ്രാ​യ​മ​ല്ല താ​ന്‍ പ​റ​ഞ്ഞ​തെ​ന്നും എ​ല്ലാ ഘ​ട​ക​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്ത കാ​ര്യ​ങ്ങ​ളാ​ണ് രേ​ഖ​യാ​യി പാ​ര്‍​ട്ടി അം​ഗീ​ക​രി​ച്ച് രേ​ഖ​യാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ത്ത​ര​വാ​ദി​ത്തം ജ​ന​ത്തി​നെ​ന്നു പ​റ​യു​ന്ന​തു ശ​രി​യാണോ? പറയാത്ത കാര്യങ്ങൾ പറഞ്ഞ് വിവാദം വേണ്ടെന്നും തോമസ് ഐസക് മാധ്യമങ്ങളോടു പറഞ്ഞു. ക​ണ്ണൂ​രി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ റാ​ലി​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യു​ടെ കാ​ര​ണം ജ​ന​ങ്ങ​ള്‍​ക്ക് പ​റ്റി​യ തെ​റ്റാ​ണെ​ന്നാ​ണ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളെ അ​പ്പാ​ടെ ത​ള്ളി​ക്കൊ​ണ്ടാ​ണ് പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം തോ​മ​സ് ഐ​സ​ക് ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ൽ പ്ര​സം​ഗി​ച്ച​ത്. പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രും ജ​ന​ങ്ങ​ളും തെ​റ്റു​തി​രു​ത്തി മു​ന്നോ​ട്ടു വ​രു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മു​തി​ർ​ന്ന നേ​താ​വ് പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​ത്.
ജ​ന​ങ്ങ​ൾ ന​ൽ​കി​യ ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​യെ​ന്നും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അ​ഴി​മ​തി​യും ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ക്കാ​ല​ത്തെ സ്വ​ജ​ന​പ​ക്ഷ​പാ​ത​പ​ര​മാ​യ ന​ട​പ​ടി​ക​ളും താ​ൻ​പോ​രി​മ​യു​മൊ​ക്കെ തോ​ൽ​വി​ക്കു കാ​ര​ണ​ങ്ങ​ളാ​യി എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ഐ​സ​ക്കി​ന്‍റെ വി​മ​ർ​ശ​നം. ഇ​തൊ​ക്കെ മാ​റ്റി ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്നാ​ൽ തി​രി​ച്ചു​വ​ര​വു സാ​ധ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
13 മു​ത​ൽ 15 വ​രെ കോ​ഴി​ക്കോ​ട് ചേ​രു​ന്ന പ്ര​ത്യേ​ക സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ കൂ​ടു​ത​ൽ നേ​താ​ക്ക​ൾ പി​ണ​റാ​യി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​കൂ​ടി മു​ന്നി​ൽ ക​ണ്ടാ​ണു തോ​മ​സ് ഐ​സ​ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ മാ​ത്ര​മു​ള്ള വേ​ദി​യി​ൽ പി​ണ​റാ​യി​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്.

Related posts

Leave a Comment