‘എ​നി​ക്ക് അ​യാ​ൾ തൊ​ട്ട​പ്പോ​ൾ ന​ന്നാ​യി വേ​ദ​നി​ച്ചു, ‌സു​ര​ക്ഷി​ത അ​ല്ലെ​ന്ന് തോ​ന്നി’; കാ​ഠ്മ​ണ്ഡു​വി​ലെ ത​മേ​ലി​ൽ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം; വൈ​റ​ലാ​യി വീ​ഡി​യോ

സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ. തി​ര​ക്കേ​റി​യ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ച സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

യു​വ​തി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ച​താ​യി പ​രാ​തി. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ കാ​ഠ്മ​ണ്ഡു​ലെ ത​മേ​ലി​ലാ​ണ് സം​ഭ​വം. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ പ്ര​തി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ത​മേ​ൽ തെ​രു​വി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം. ത​നി​ക്കേ​റ്റ അ​പ​മാ​ന​വും താ​ൻ എ​ത്ര​ത്തോ​ളം അ​ര​ക്ഷി​താ​വ​സ്ഥ​യാ​ണ് അ​നു​ഭ​വി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് യു​വ​തി ത​ന്നെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

ത​നി​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ര​നാ​യ വ്യ​ക്തി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യു​വ​തി നേ​പ്പാ​ൾ പൊ​ലീ​സി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ശാ​രീ​രി​ക അ​തി​ക്ര​മം തി​ക​ച്ചും യാ​ദൃ​ശ്ചി​ക​മാ​യി സം​ഭ​വി​ച്ച​താ​ണെ​ന്നും, താ​ൻ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ത് പ​റ്റി​യ​തെ​ന്നു​മാ​ണ് പ്ര​തി ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത് വ്യ​ക്ത​മാ​യ അ​തി​ക്ര​മ​മാ​ണെ​ന്ന് മ​ന​സി​ലാ​കും. പ്ര​തി​യു​ടെ ഈ ​ന്യാ​യ​വാ​ദ​ത്തി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് പൊ​തു​ജ​നാ​ഭി​പ്രാ​യം.

Related posts

Leave a Comment